തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യം സംബന്ധിച്ച ഹൈക്കോടതി വിധിയിൽ കൂടുതൽ പഠിച്ച ശേഷമേ തുടർനടപടി തീരുമാനിക്കുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
80:20 അനുപാതം സംസ്ഥാനത്ത് നിലനിൽക്കുന്ന സമ്പ്രദായമാണ്. കേരളത്തിൽ മാറിമാറി വന്ന സർക്കാരുകളും നടപ്പാക്കിവന്നതാണിത്.കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വിധിയുടെ വിവിധ വശങ്ങൾ പഠിച്ച് പരിശോധന പൂർത്തിയായ ശേഷമേ സർക്കാരിന് നിലപാട് സ്വീകരിക്കാൻ സാധിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈക്കോടതി വിധിയെക്കുറിച്ച് നിയമവകുപ്പിൽ നിന്ന് മുഖ്യമന്ത്രിറിപ്പോർട്ട് തേടിയിട്ടുണ്ട്. ഹൈക്കോടതി വിധി സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിധിക്ക് കാരണമായ കാര്യങ്ങൾകൂടി നിയമവകുപ്പ് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സമഗ്രമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുക.
വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നൽകണമെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. 80 ശതമാനം സ്കോളർഷിപ്പുകൾ മുസ്ലീംങ്ങൾക്കും 20 ശതമാനം ക്രിസ്ത്യാനികൾക്കും എന്ന രീതിയിലായിരുന്നു ഇതുവരെയും സ്കോളർഷിപ്പുകൾ വിതരണം ചെയ്തിരുന്നത്. ഇതാണിപ്പോൾ ഹൈക്കോടതി റദ്ദാക്കിയത്.
content highlights:CM Pinarayi Vjiayn comments,minority scholarship verdict