ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ഇറങ്ങുക തൊണ്ണൂറുകളിലെ റെട്രോ ജേഴ്സിയിൽ. ജേഴ്‌സി ധരിച്ചു നിൽക്കുന്ന ചിത്രം ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇന്ന് രാവിലെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘റീവൈൻഡ് ടു 90സ്’ എന്ന അടിക്കുറിപ്പോടെയാണ് ജഡേജ ചിത്രം പങ്കുവച്ചത്.
ജൂൺ 18 മുതൽ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ മത്സരം. ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് മുൻപുള്ള ക്വാറന്റൈനിലാണ് താരങ്ങൾ. മുംബൈയിലെ ഹോട്ടലിലാണ് ക്വാറന്റൈൻ.
മത്സരത്തിനായി ഇന്ത്യൻ താരങ്ങളെല്ലാം പരിശീലനം ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. കോവിഡ് മൂലം നിർത്തിവച്ച ഐപിഎല്ലിൽ മികച്ച ഫോമിലായിരുന്നു രവീന്ദ്ര ജഡേജ. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 28 പന്തിൽ 62 റൺസ് നേടിയിരുന്നു. ഹർഷാൽ പട്ടേലിന്റെ ഒരോവറിൽ 37 റൺസ് ഉൾപ്പെടെയാണ് ജഡേജ ആ മത്സരത്തിൽ സ്വന്തമാക്കിയത്. ഒരോവറിൽ 5 സിക്‌സും ഒരു ഫോറും നേടിയാണ് നേട്ടം കൈവരിച്ചത്.
Read Also: WTC Final: കാലാശപ്പോരാട്ടം സമനിലയിലെങ്കില്‍ ഇന്ത്യയും ന്യൂസിലന്‍ഡും കിരീടം പങ്കിടും
ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കളിച്ച ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ കളിക്കും. എട്ടു ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ് മൂന്ന് ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ടുകൾക്കും ശേഷം ജൂൺ രണ്ടിനാണ് ടീം ഇംഗ്ലണ്ടിലേക്ക് വിമാനം കയറുക.
The post WTC Final: ഫൈനലിൽ ഇന്ത്യ ഇറങ്ങുന്നത് റെട്രോ ജേഴ്‌സിയിൽ; ചിത്രം പങ്കുവച്ച് ജഡേജ appeared first on Indian Express Malayalam.