മയിലാടുതുറൈ
തമിഴ്നാട്ടിലെ നീഡൂരിൽനിന്ന് ഐഎസ് ബന്ധമുള്ള ഒരു ഭീകരനെ പിടികൂടിയെന്ന് എൻഐഎ. കോയമ്പത്തൂർ സ്വദേശി മുഹമ്മദ് ആഷിഖ് (25) ആണ് പിടിയിലായത്. 2018ൽ ഡൽഹിയിൽ പിടിയിലായ ഐഎസ് ബന്ധം സംശയിക്കുന്ന ഏഴുപേരിലൊരാളാണ് ആഷിഖ്. ചെന്നൈ പൂനമള്ളിയിലെ എൻഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ച 2019 മുതൽ ഇയാൾ ഒളിവിലാണ്. കോയമ്പത്തുരിലെ ചില നേതാക്കളെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന കേസിൽ ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇയാളെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി.