തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്ലസ്ടു പരീക്ഷ റദ്ദാക്കമെന്ന നാഷണൽ സ്റ്റുഡന്റ്സ് യൂണിയന്റെ പരീക്ഷ റദ്ദാക്കു, ജീവൻ രക്ഷിക്കു എന്ന ക്യാമ്പെയിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് എംപി ശശി തരൂർ. രാജ്യത്തുടനീളം പ്ലസ്ടു പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നുവെന്നും ശശി തരൂർ വ്യക്തമാക്കി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന ഭീതിജനകമായ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കണമെന്ന വിദ്യാർഥികളുടെ അപേക്ഷ പരിഗണിക്കണമെന്നാണ് കത്തിൽ ശശി തരൂർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.ഓഫ്ലൈൻ പരീക്ഷയ്ക്ക് പകരം കുട്ടികളുടെ അക്കാദമിക് മികവ് മറ്റുവഴികളിലൂടെ വിലയിരുത്തണമെന്നും തരൂർ ആവശ്യപ്പെട്ടു.
കോവിഡ് തീർത്ത വെല്ലുവിളിയിൽ കുട്ടികൾ മാനസിക സമ്മർദ്ദം നേരിടുന്നുണ്ട്. കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടെയുള്ള കുട്ടികൾക്ക് പരീക്ഷയ്ക്ക് എത്താൻ ബുദ്ധിമുട്ട് നേരിടേണ്ടിവരും. ഈ സാഹചര്യത്തിൽ യാത്ര ചെയ്യുന്നത് അപകടകരവുമാണ്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കണമെന്നും കത്തിൽ ശശി തരൂർ ആവശ്യപ്പെട്ടു.
content highlights:Tharoor support cancel exams save lives campaign send letter to PM modi