പാലക്കാട് > 12.5 ലിറ്റര് വിദേശമദ്യവും 50 ലിറ്റര് വാഷുമായി രണ്ട് ബിജെപി പ്രാദേശിക നേതാക്കളെ എക്സസൈസ് പിടികൂടി. വലിയപാടം വസുധ വീട്ടില് കണ്ണന് എന്ന പ്രശാന്ത്കുമാര് (40), ശ്രീഗംഗ വീട്ടില് ബാബു എന്ന സന്തോഷ് (45) എന്നിവരെയാണ് എക്സൈസ് എന്ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര് സ്ക്വാഡും പാലക്കാട്എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയില് പിടികൂടിയത്.
ഒപ്പമുണ്ടായിരുന്ന ചിലര് ഓടി രക്ഷപ്പെട്ടു. ഇവര്ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്പ്പാത്തി അംബികാപുരത്തെ ഒരുവീട്ടില് നിന്നാണ് ഇരുവരെയും പിടികൂടിയത്. വീടിനകത്ത് കുപ്പികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇന്ത്യന് നിര്മിത വിദേശ മദ്യം സൂക്ഷിച്ചിരുന്നത്. കൂടുതല് പരിശോധന നടത്തിയപ്പോളാണ് 50 ലിറ്റര് വാഷ് കണ്ടെത്തിയത്. ഇരുവരെയും കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
നാളുകളായി ഇവര് ചാരായം വാറ്റുന്നുണ്ടെന്നും അനധികൃതമായി മദ്യം വില്ക്കുന്നതായും എക്സസൈസിന് വിവരം ലഭിച്ചു. കണ്ണന് എന്ന പ്രശാന്ത്കുമാര് 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില് പാലക്കാട് നഗരസഭയിലേക്ക് ബിജെപി സ്ഥാനാര്ഥിയായി മത്സരിച്ചിട്ടുണ്ട്.
ബിജെപിയുടെ സജീവ പ്രവര്ത്തകനും ജില്ലാ-സംസ്ഥാന നേതാക്കളുമായി അടുത്തബന്ധം പുലര്ത്തുന്നയാളുമാണ് പ്രശാന്ത്. ബാബു എന്ന സന്തോഷ് പ്രാദേശിക ബിജെപി പ്രവര്ത്തകനാണ്. എക്സൈസ് ഇന്സ്പെക്ടര് കെ എസ് പ്രശോഭ്, പ്രിവന്റീവ് ഓഫീസര്മാരായ എ ജയപ്രകാശന്, വി വേണുകുമാര്, മണ്സൂര് അലി, സിവില് എക്സൈസ് ഓഫീസര്മാരായ കെ ജ്ഞാനകുമാര്, കെ ഷൈബു, എം അഷറഫലി,അസിസ്റ്റന്റ് കമ്മീഷണര് സ്ക്വാഡംഗങ്ങളായ സിവില് എക്സൈസ് ഓഫീസര്മരായ വി രാജീവ്, എ നൗഫല്, വനിത സിവില് എക്സൈസ് ഓഫീസര് ശ്രീലത, ഡ്രൈവര് കെ ജെ ലൂക്കോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.