2016നെ അപേക്ഷിച്ച് നോക്കുമ്പോൾ മൂന്ന് ലക്ഷം വോട്ട് കൂടിയെന്നും 34 മണ്ഡലങ്ങളിൽ പതിനായിരത്തിന് താഴെ വോട്ടിനാണ് തോറ്റതെന്നും എംഎം ഹസ്സൻ പറയുന്നു. തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താൻ വിശദമായ യോഗം ചേരുമെന്നും ഹസ്സൻ പറഞ്ഞു. യുഡിഎഫ് ചെയർമാനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തീരുമാനിച്ചെന്ന് പ്രഖ്യാപിക്കവെയാണ് അദ്ദേഹത്തിന്‍റെ വാക്കുകൾ.
Also Read :
പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രവർത്തനം ഗുണം ചെയ്തുവെന്ന് പറഞ്ഞ ഹസ്സൻ ജനവിധി അന്തിമല്ലെന്നും പറയുന്നു. അതേസമയം പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ അപമാനിതനായെന്ന് കാട്ടി രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് കത്തയച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
Also Read :
പുതിയ പ്രതിപക്ഷ നേതാവ് ഉണ്ടാകുമെന്ന കാര്യം അറിഞ്ഞിരുന്നുവെങ്കിൽ താൻ നേരത്തെ പിന്മാറുമായിരുന്നു. ഇതറിയാതെ വന്നതോടെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൽ താൻ അപമാനിക്കപ്പെടുകയാണുണ്ടായതെന്നാണ് സോണിയ ഗാന്ധിക്ക് എഴുതിയ കത്തിൽ രമേശ് ചെന്നിത്തല പറഞ്ഞിരിക്കുന്നതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് കത്തയച്ചതെന്നാണ് റിപ്പോർട്ട്.