ലണ്ടണ്‍. സതാംപ്ടണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയില്‍ കലാശിച്ചാല്‍ ഇന്ത്യയേയും ന്യൂസിലൻഡിനേയും സംയുക്ത വിജയികളായി തിരഞ്ഞെടുക്കപ്പെടുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അറിയിച്ചു. ഫൈനലിന്റെ മാര്‍ഗദിര്‍ശേങ്ങളിലാണ് ഇക്കാര്യം ഐസിസി വ്യക്തമാക്കിയത്.
സാധരണ ദിവസങ്ങളില്‍ മത്സരം സമയം നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കുന്നതിനായി മറ്റൊരു ദിവസത്തേക്ക് കൂടി കളി നീട്ടും. ജൂണ്‍ 18-22 വരെയാണ് ടെസ്റ്റ് മത്സരം. 23-ാം തിയതി റിസേര്‍വ് ദിനമായി പരിഗണിക്കും. ഈ തീരുമാനം ടൂര്‍ണമെന്റ് പ്രഖ്യാപനം ഉണ്ടായപ്പോള്‍ തന്നെ എടുത്തതാണെന്നും ഐസിസി വ്യക്തമാക്കി.
Also Read: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അപൂർവ നേട്ടം സ്വന്തമാക്കി രോഹിത്
അഞ്ച് ദിവസവും പൂര്‍ണമായി കളിക്കും എന്നത് ഉറപ്പാക്കാനാണ് റിസേര്‍വ് ദിനം. കാലാവസ്ഥ മൂലമോ അല്ലാതെയോ സമയം നഷ്ടമായെങ്കില്‍ മാത്രമേ ഈ സംവിധാനം ഉപയോഗിക്കുകയുള്ളു. അഞ്ച് ദിവസവും പൂര്‍ണമായി കളിക്കാനായായതിന് ശേഷവും വിജയികള്‍ ഉണ്ടായില്ലെങ്കില്‍ സമനിലയായി തന്നെ പ്രഖ്യാപിക്കുമെന്നും ഐസിസി.
മത്സരത്തിന് ഇടയില്‍ സമയം നഷ്ടമായാല്‍ ഐസിസിയുടെ മാച്ച് റഫറി റിസേര്‍വ് ദിനം എത്തരത്തില്‍ ഉപയോഗിക്കുമെന്ന് ടീമുകളേയും മാധ്യമങ്ങളേയും അറിയിക്കും. റിസര്‍വ് ദിനം ഉപയോഗിക്കുമോ ഇല്ലയോ എന്നതില്‍ അന്തിമ തീരുമാനം അഞ്ചാം ദിനത്തിലെ അവസാന മണിക്കൂറിലായിരിക്കും സ്വീകരിക്കുക.
The post WTC Final: കാലാശപ്പോരാട്ടം സമനിലയിലെങ്കില്‍ ഇന്ത്യയും ന്യൂസിലന്‍ഡും കിരീടം പങ്കു വയ്ക്കും appeared first on Indian Express Malayalam.