തിരുവനന്തപുരം> നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം ചേരുന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന് വിട്ടുനില്ക്കുന്നു. തോല്വിയുടെ ഉത്തരവാദിത്തം സംഘടനാ നേതൃത്വത്തില് മാത്രം ചുമത്തി പലരും ഒറ്റപ്പെടുത്തുന്ന പശ്ചാത്തലത്തില് യോഗത്തിനില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധനാണെന്ന് ഹൈക്കമാന്റിന് കത്ത് നൽകിയിട്ടുള്ളതിനാല് പങ്കെടുക്കുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി പറയുന്നു.
പാര്ട്ടിയില് നിന്നുയര്ന്ന വിമര്ശനങ്ങള്ക്ക് പിന്നാലെ ഘടകക്ഷികളുടെ ആക്ഷേപം കൂടി കേള്ക്കാന് ഒരുക്കമല്ലെന്ന് മുല്ലപ്പള്ളി ഒപ്പം നില്ക്കുന്നവരെ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് ചെയര്മാൻ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണം എന്നതടക്കമുള്ള തീരുമാനങ്ങള് എടുക്കാന് കൂടിയാണ് യോഗം ചേരുന്നത്
പാര്ട്ടിയില് ഒരു വിഭാഗം മുല്ലപ്പള്ളിക്കെതിരെ തിരിഞ്ഞ സാഹചര്യത്തില് മുല്ലപ്പള്ളിയെ പുകഴ്ത്തി ഫെയ്സ്ബുക്കിൽ സുദീർഘമായ കുറിപ്പുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. പുതിയ ഗ്രൂപ്പ് സമവാക്യങ്ങള് രൂപപ്പെടുന്നതിന്റെ ഭാഗമാണിതെന്നു കരുതപ്പെടുന്നു.

അതിനിടെ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ കെ സുധാകരനെ അനുകൂലിച്ച് പോസ്റ്റര് പ്രതിഷേധവുമായി ഏതാനും പേരെത്തി. സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് ബാനർ. ഈരാറ്റുപേട്ടയിൽ നിന്നുള്ള മൂന്ന് പ്രവർത്തകരാണ് ബാനറുമായി എത്തി പ്രതിഷേധിച്ചത്.