കൊച്ചി> ലക്ഷദ്വീപിലെ ഭരണപരിഷ്ക്കാര ചട്ടങ്ങൾ സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. അഡ്മിനിസ്ട്രേറ്റുടെ നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റുടെയും കേന്ദ്ര സർക്കാരിന്റെയും വിശദീകരണം തേടി .നയപരമായ കാര്യമാണന്ന് കോടതി പറഞ്ഞു.
രണ്ടാഴ്ചക്കകം വിശദിക്കണം നൽകണം. ലക്ഷദ്വീപിലെ ഭരണസംവിധാനത്തിനെതിരെ മറ്റൊരു പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്യാൻ അടിയന്തിര അനുമതി നൽകണമെന്ന ആവശ്യവും ജസ്റ്റീസുമാരായ കെ വിനോദ് ചന്ദ്രൻ ,എം ആർ അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് നിരസിച്ചു.