കൊവിഡ് രണ്ടാം തരംഗം ആശങ്ക ഉണ്ടാക്കിയിരിക്കുന്ന സമയത്ത് നടത്തുന്ന നയപ്രഖ്യാപനത്തിൽ ആരോഗ്യ മേഖലയ്ക്ക് ഊന്നൽ നൽകിയേക്കും. അതിനൊപ്പം സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യവികസനം എന്നിങ്ങനെയുള്ള വിവിധ ജനക്ഷേമ പദ്ധതികളള്‍ക്കും പ്രധാന്യമുണ്ടാകുമെന്നാണ് കരുതുന്നത്. അതിന് പുറമെ, ഐടിക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും പ്രത്യേകം ഊന്നൽ നൽകുമെന്നുമാണ് റിപ്പോര്‍ട്ട്.
അൻപത് ഇന പരിപാടികള്‍, 900 വാഗ്ദാനങ്ങള്‍ എന്നിവയിലൂന്നിയാകും പുതിയ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. വിദ്യാഭ്യാസം, പാര്‍പ്പിടം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കും. അഗതികള്‍ക്കും ദാരിദ്ര്യം നേരിടുന്നവര്‍ക്കും പ്രത്യേക കൈത്താങ്ങും നൽകും.
ഗവര്‍ണറുടെ പ്രസംഗത്തിൽ മേയ് 31, ജൂൺ 1, 2 തീയതികളിൽ പൊതുചര്‍ച്ചയും നടക്കും. തുടര്‍ന്ന് ജൂൺ 4 വെള്ളിയാഴ്ചയോടെ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിരോധ നടപടികൾ, വാക്സിൻ വാങ്ങൽ, പ്രകടനപത്രികയിലെ പദ്ധതികൾ എന്നിവ ബജറ്റിൽ ഇടം പിടിച്ചേക്കുമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.
അതേസമയം, ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് മന്ത്രി വി അബ്ദുറഹ്മാൻ, നെന്മാറ എംഎൽഎ കെ ബാബു, കോവളം എംഎൽഎ എ വിൻസന്റ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ഇവര്‍ ഇരുവരുടേയുും സത്യപ്രതിജ്ഞ ഇന്ന് രാവിലെ എട്ട് മണിക്ക് സ്പീക്കര്‍ക്ക് മുന്‍പാകെ നടക്കും. അതേസമയം, കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന എ വിൻസന്റ് പിന്നീട് സത്യപ്രതിജ്ഞ ചൊല്ലുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.