തിരുവനന്തപുരം: ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൊബൈൽ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന ഷോപ്പുകളടക്കം രണ്ട് ദിവസം തുറക്കാൻ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കാവശ്യമുള്ള ശുചിത്വ വസ്തുക്കൾ നിർമാണ കേന്ദ്രങ്ങളിൽനിന്ന് മെഡിക്കൽ ഷോപ്പുകളിൽ എത്തിക്കാൻ അനുമതി നൽകും. നേത്ര പരിശോധകർ, കണ്ണട ഷോപ്പുകൾ, ശ്രവണ സഹായി ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, കൃത്രിമ അവയവങ്ങൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, ഗ്യാസ് അടുപ്പുകൾ നന്നാക്കുന്ന സ്ഥാപനങ്ങൾ, മൊബൈൽ, കമ്പ്യൂട്ടർ എന്നിവ നന്നാക്കുന്ന ഷോപ്പുകൾ ഇവയെല്ലാം രണ്ടു ദിവസം തുറക്കുന്നത് അനുമതി നൽകുമെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
മെറ്റൽക്രഷറുകൾ കോവിഡ് മാനദണ്ഡം അനുസരിച്ച് തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Content Highlights:Lockdown Kerala CM Pinarayi Vijayan