Also Read :
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 20 കൗണ്‍സിലര്‍മാര്‍ നേരിട്ടും മറ്റുള്ളവര്‍ ഓൺലൈനായി പങ്കെടുക്കാനായിരുന്നു സര്‍വകക്ഷി യോഗത്തിലെ തീരുമാനം. അതേസമയം, ഇത് ലംഘിച്ച് ബിജെപി കൗൺസിലര്‍മാര്‍ ഹാളിലേക്ക് എത്തുകയായിരുന്നു. ഇത് കൊവിഡ് പ്രോട്ടോക്കോൾ ലംഘനമാണെന്നും അവര്‍ മടങ്ങണമെന്നുമാണ് ഭരണപക്ഷം ആരോപിച്ചത്.
ഇത്തരത്തിൽ പ്രതിഷേധം ശ്രഷ്ഠിക്കണം എന്നതാണെങ്കില്‍ കൗൺസിൽ യോഗം നടത്താൻ സാധിക്കില്ലെന്ന നിലപാട് തന്നെയാണ് മേയര്‍ എന്ന നിലയിൽ ശ്രദ്ധയിൽ പെടുത്താനുള്ളത് എന്ന് ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. എന്നാൽ മേയറുടെ നിലപാട് ബിജെപി അംഗീകരിച്ചില്ല. ഇതോടെ ചര്‍ച്ചകളിലേക്ക് കടക്കാതെ ഏതാനും ചില അജണ്ഡകള്‍ ഒഴിച്ച് എല്ലാം പാസാക്കുന്നതായി പ്രഖ്യാപിച്ച് യോഗം പിരിച്ചുവിട്ടത്. ഇക്കൂട്ടത്തിൽ പണം നൽകിയ നടപടി അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്താണ് മേയര്‍ കൗണ്‍സിൽ പിരിച്ചുവിട്ടത്.
പുതിയ മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള കോര്‍പ്പറേഷൻ ഭരണസമിതിക്ക് നേരെ ഉയര്‍ന്ന ആദ്യ പരാതിയാണിത്. ഇത് ചര്‍ച്ച ചെയ്യേണ്ട കൗണ്‍സിൽ യോഗമാണ് തെറ്റിപ്പിരിഞ്ഞത്.
Also Read :
പൊതുനിരത്തിൽ പൊങ്കാല ഇല്ലാതിരുന്നിട്ടും ഈ വര്‍ഷം ശുചീകരണത്തിന് ലോറി വിളിച്ച വകയിൽ മൂന്നര ലക്ഷത്തോളം രൂപ ചെലവാക്കിയെന്നതാണ് കോർപ്പറേഷന്റെ നേരെ ഉയര്‍ന്ന ആരോപണം. ഈ അഴിമതി ആരോപണത്തിൽ പ്രതികരിക്കാനും മേയര്‍ തയ്യാറായില്ല.