Also Read :
ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കമുളള സ്ഥാപനങ്ങളില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. കൊവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് തന്നെയാണ് വില്‍ക്കുന്നതെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. പോലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വില ഇങ്ങനെ,
പിപിഇ കിറ്റ് – 273 രൂപ
ട്രിപ്പിൾ ലെയര്‍ മാസ്ക് – 3.90 രൂപ
എൻ95 മാസ്ക് – 22 രൂപ
ഫെയ്സ് ഷീൽഡ് – 21 രൂപ
പരിശോധനാ ഗ്ലൗസ് – 5.75 രൂപ
സര്‍ജിക്കൽ ഗൗൺ – 65 രൂപ
ഏപ്രൺ – 12 രൂപ
സാനിറ്റൈസര്‍ (500 മില്ലി) – 192 രൂപ
Also Read :