കരുനാഗപ്പള്ളി >നിർത്തിയിട്ടിരുന്ന കണ്ടയ്നർ ലോറിയുടെ പിന്നിൽ ഇഷ്ടിക കയറ്റി വന്ന ലോറിയിടിച്ച് ഒരാൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനു സമീപമാണ് അപകടം. കൊല്ലത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
കരുനാഗപ്പള്ളി തൊടിയൂർ, വേങ്ങറ,വിളയിൽവീട്ടിൽ ഹുസൈൻ ( 52 ) ആണ് മരണപ്പെട്ടത്.പുലർച്ചെ നാലര മണിയോടെയാണ് സംഭവം.അപകടസമയത്ത് മഴയുണ്ടായിരുന്നു. ഇതു മൂലം ഡ്രൈവറുടെ കാഴ്ച മറഞ്ഞതാകാം അപകടകാരണമെന്ന് കരുതുന്നു.ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.
ലോറിയുടെ ക്യാബിനിലുണ്ടായിരുന്ന ഹുസൈൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.ഡ്രൈവർ ഉൾപ്പടെ 4 പേർക്ക് പരുക്കേറ്റു. കരുനാഗപ്പള്ളി ഫയർഫോഴ്സ് ലോറിയുടെ ക്യാബിൻ കട്ട് ചെയ്താണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.കരുനാഗപ്പള്ളി പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
അബ്ദുൽ റഹ്മാന്റെ ഫാത്തി കുഞ്ഞിന്റെയും മൂത്ത മകനാണ് ഹുസൈൻ.