തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി എൻ. പ്രഭാവർമയാണ് മീഡിയാ സെക്രട്ടറി. പി എം മനോജ് പ്രസ് സെക്രട്ടറിയാവും. സി.എം. രവീന്ദ്രൻ, പി ഗോപൻ, ദിനേശ് ഭാസ്കർ എന്നിവരാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ. എം സി ദത്തൻ (മെന്റർ, സയൻസ്), അഡ്വ. എ.രാജശേഖരൻ നായർ ( സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ),എ സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു(അസി. പ്രൈവറ്റ് സെക്രട്ടറിമാർ). വി എം. സുനീഷ്, അഡീഷണൽ പി.എ, ജി.കെ ബാലാജി(പേഴ്സണൽ അസിസ്റ്റന്റ്) എന്നിങ്ങനെയാണ് മറ്റ് നിയമനങ്ങൾ. പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി നിയമനങ്ങൾ നേരത്തെ നടന്നിരുന്നു.