ചെന്നൈ: യുവതാരങ്ങളില്‍ സ്പാര്‍ക്ക് ഇല്ലെന്ന എം.എസ്.ധോണിയുടെ പരാമര്‍ശം ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിനെ പ്രചോദിപ്പിക്കാനായിരുന്നുവെന്ന് സിഎസ്കെ ബാറ്റ്സ്മാന്‍ എന്‍.ജഗദീശന്‍.
“ധോണി പറഞ്ഞതിനെ മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കുകയായിരുന്നു. എല്ലാ യുവതാരങ്ങളെയും പറ്റിയല്ല അദ്ദേഹം പരാമര്‍ശിച്ചത്. ആത്മാര്‍ഥമായി പറയുകയാണെങ്കില്‍ ഞാനും റിതുരാജ് ഗെയ്ക്വാദും നന്നായി കളിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് മനസിലാകാത്ത കാര്യം എന്തെന്നാല്‍ അദ്ദേഹം ടീമിലെ മുതിര്‍ന്ന താരങ്ങളെയുള്‍പ്പടെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ്,” ജഗദീശന്‍ സ്പോര്‍ട്സ്കീഡയോട് വ്യക്തമാക്കി.
“ഒരുപാട് ഇതിഹാസ തുല്യരായ താരങ്ങളുള്ളപ്പോള്‍ ആരെയും ചൂണ്ടി പറയാന്‍ സാധിക്കില്ല. മുതിര്‍ന്ന താരങ്ങള്‍ക്കും പിന്തുണ നല്‍കേണ്ടത് ആവശ്യമാണ്. അതിനായി എന്തെങ്കിലും ചെയ്തേ മതിയാകൂ. ധോണിയുടെ പരാമര്‍ശത്തിനുശേഷം, ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ നന്നായി കളിച്ചു,” ജഗദീശന്‍ കൂട്ടിച്ചേര്‍ത്തു.
2019-20 സീസണില്‍ ചെന്നൈ ഐപിഎല്ലില്‍ കടുത്ത തിരിച്ചടി നേരിട്ടിരുന്ന സമയത്തായിരുന്നു ധോണിയുടെ സ്പാര്‍ക്ക് പരാമര്‍ശം. ആദ്യ 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമായിരുന്നു ടീം നേടിയത്. ചരിത്രത്തിലെ തന്നെ ചെന്നൈയുടെ മോശം പ്രകടനം.
Also Read: ഇംഗ്ലണ്ടില്‍ റിഷഭ് പന്തായിരിക്കണം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍: വൃദ്ധിമാന്‍ സാഹ
“ആരെയും ഒഴിവാക്കിയിട്ട് മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ല. അരക്ഷിതാവസ്ഥയെന്ന് പറയുന്നത് ഡ്രസിങ് റൂമില്‍ പോലും വിജയിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. യുവതാരങ്ങളെ മുന്നോട്ടെത്തിക്കാനുള്ള സ്പാര്‍ക്ക് ഞങ്ങള്‍ കാണുന്നില്ല,” രാജസ്ഥാന്‍ റോയല്‍സിനെതിരായ തോല്‍വിക്ക് ശേഷം ധോണി പറഞ്ഞു.
ധോണിയുടെ പ്രതികരണത്തിന് ശേഷം തുടര്‍ന്നുള്ള മത്സരങ്ങളില്‍ അവസരം ലഭിച്ച യുവതാരമാണ് ജഗദീശന്‍. നായകന്റെ വാക്കുകള്‍ മതിയായ പരിശീലനം നടത്താനാകാതെ മോശം ഫോമില്‍ തുടര്‍ന്ന മുതിര്‍ന്ന താരങ്ങള്‍ക്ക് പ്രചോദനമാകുന്നതിനാണെന്ന് ജഗദീശന്‍ ഉറച്ച് പറഞ്ഞു.
പിന്നീട് നടന്ന നാല് മത്സരങ്ങളില്‍ മൂന്നിലും ചെന്നൈ വിജയിച്ചു. നേരിയ വ്യത്യാസത്തിലാണ് പ്ലെ ഓഫിലേക്ക് യോഗ്യത നേടാനാകാതെ പോയത്. 2021 ല്‍ ഉജ്ജ്വല തുടക്കമാണ് ടീമിന് ലഭിച്ചത്. ഏഴില്‍ അഞ്ച് കളികളും ജയിച്ച് മുന്നേറവേയാണ് കോവിഡ് മൂലം ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തി വച്ചത്.
The post യുവതാരങ്ങൾക്ക് സ്പാർക്കില്ലെന്ന ധോണിയുടെ പരാമർശത്തിൽ വെളിപ്പെടുത്തലുമായി എൻ.ജഗദീശൻ appeared first on Indian Express Malayalam.