ന്യൂഡൽഹി
കോവിഡ് വ്യാപനം തീവ്രമായി തുടരവെ രാജ്യത്ത് വാക്സിൻ കുത്തിവയ്പ്പിൽ ഏപ്രിലിനെ അപേക്ഷിച്ച് മേയില് 75 ശതമാനത്തോളം ഇടിവ്. ഏപ്രിൽ 03–-09 കാലയളവിൽ കുത്തിവച്ചത് 2.47 കോടി ഡോസ്. എന്നാല്, മെയ് 15–-21 കാലയളവിൽ കുത്തിവയ്പ് 92 ലക്ഷം മാത്രം. ഡൽഹിക്ക് പിന്നാലെ കർണാടകയും യുവജനങ്ങള്ക്ക് കുത്തിവയ്പ് നിര്ത്തി.
ശനിയാഴ്ച 15.28 ലക്ഷമായിരുന്നു കുത്തിവയ്പ്. ഞായറാഴ്ച 8.72 ലക്ഷമായി. ആന്ധ്ര–- 3084, ഛത്തീസ്ഗഢ്–- 4395, ഡൽഹി–- 4714, ഗോവ–- 1543, ഹിമാചൽ–-2181, കേരളം–-5820, തമിഴ്നാട്–- 2742, യുപി–- 5041, തെലങ്കാന–- 701 കുത്തിവയ്പ് മാത്രം. കഴിഞ്ഞയാഴ്ചയിലെ ശരാശരി പ്രതിദിന കുത്തിവയ്പ് 13.16 ലക്ഷം. ഇതുവരെ രണ്ടു ഡോസ് കിട്ടിയത് 4.17 കോടി പേര്ക്ക്. ജനസംഖ്യയുടെ 2.97 ശതമാനം.
8.87 കോടി യുവാക്കളാണ് പേർ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്. ആകെ 23.15 കോടി പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.