അതേസമയം, സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട മരണനിരക്ക് കുറവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഇന്ന് വ്യക്തമാക്കിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ബ്ലാക്ക് ഫംഗസ് സാധ്യത വര്‍ദ്ധിക്കുകയാണ്. ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
പ്രമേഹ രോഗികളിലും സ്റ്റിറോയിഡ് അധികമായി നൽകുന്ന രോഗികളിലുമാണ് ബ്ലാക്ക് ഫംഗസ് ബാധ കൂടുതലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നു. കൊവിഡ് രോഗികളിലോ രോഗം ഭേദമായവരിലോ തലവേദന, കണ്ണുവേദന, കണ്ണിൽ തടിപ്പ്, മുഖത്ത് നീര് എന്നിവ ഉണ്ടെങ്കിൽ വൈദ്യ സഹായം തേടണമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.