ന്യൂഡല്ഹി > സിബിഎസ്ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന അഭിപ്രായവുമായി കൂടുതല് സംസ്ഥാനങ്ങള്. സെപ്തംബറിലോ അതിനു ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് നിര്ദ്ദേശം. അതേസമയം പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ഡല്ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങള് ആവശ്യപ്പെട്ടു. സിബിഎസ്ഇ ഉള്പ്പടെയുള്ള ബോര്ഡ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്ക്കാര് വിളിച്ചു ചേര്ത്ത വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിലാണ് സംസ്ഥാനങ്ങള് തങ്ങളുടെ അഭിപ്രായം അറിയിച്ചത്.
ചര്ച്ചയില്, പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് തീരുമാനമായില്ല. സംസ്ഥാനങ്ങള് ഭിന്ന നിലപാടാണ് സ്വീകരിച്ചത്. യോഗത്തില അഭിപ്രായങ്ങള് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറും. പ്രധാനമന്ത്രിയായും വിഷയത്തില് അന്തിമതീരുമാനമെടുക്കുക.
വിദ്യാര്ത്ഥികളുടെ ഭാവി കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടു. സെപ്റ്റംബറില് പരീക്ഷ നടത്താമെന്നാണ് ഭൂരിഭാഗം സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടത്. വിദ്യാര്ത്ഥികള്ക്ക് വാക്സീന് എത്രയും വേഗം നല്കണമെന്നും സംസ്ഥാനങ്ങള് ആവശ്യപ്പെട്ടു.