ജര്‍മനി:1971/72 സീസണില്‍ ജെറാഡ് മുള്ളര്‍ ജര്‍മന്‍ മൈതാനങ്ങളില്‍ ഗോള്‍ മഴ പെയ്യിച്ചു. ബുണ്ടസ് ലീഗയില്‍ ഒരു സീസണില്‍ 40 ഗോള്‍ പിറന്നു മുള്ളറിന്റെ ബൂട്ടില്‍ നിന്ന്. അരനൂറ്റാണ്ടിന് ശേഷം ആ ചരിത്രം തിരുത്തി എഴുതിയിരിക്കുന്നു. ബയേണ്‍ മ്യൂണിച്ചിന്റെ സാക്ഷാല്‍ റോബര്‍ട്ട് ലെവന്‍ഡോസ്കി എന്ന ഗോളടിയന്ത്രം.
ഓഗ്സ്ബര്‍ഗിനെതിരായ മത്സരത്തിലായിരുന്നു താരത്തിന്റെ നേട്ടം. അരഡസനോളം അവസരം ലഭിച്ചിട്ടും മുതലെടുക്കാന്‍ ലെവയ്ക്കായിരുന്നില്ല. ലീഗിലെ അവസാന പോരാട്ടത്തില്‍ റെക്കോഡിനരികെ പോളണ്ട് താരം വീഴുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ 90-ാം മിനുറ്റില്‍ ലെവ തന്റെ 41-ാം ഗോള്‍ നേടി.
Also Read: ദ്രാവിഡിന്റെയും ഗാംഗുലിയുടെയും ആ ഇന്നിങ്‌സ് ഒരുപാട് സ്വാധീനിച്ചു: ജോസ് ബട്ട്ലർ
ലീഗില്‍ ആകെ ഗോളുകളുടെ എണ്ണത്തില്‍ താരം ഇപ്പോഴും മുള്ളറിന് പിന്നില്‍ തന്നെയാണ്. 365 ഗോളുകളാണ് ജര്‍മന്‍ ഇതിഹാസം ലീഗില്‍ നേടിയത്. ലെവന്‍ഡോസ്കി 277 തവണയും ലക്ഷ്യം കണ്ടു. നിലവിലെ ഫോം പരിഗണിക്കുകയാണെങ്കില്‍ വെറും രണ്ട് സീസണ്‍ അകലെ മാത്രമാണ് പുതിയ റെക്കോഡിലേക്കുള്ള അകലം.
സീസണിലെ അവസാന മത്സരത്തില്‍ ഓഗ്സബര്‍ഗിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ചാമ്പ്യന്മാര്‍ കീഴടക്കിയത്. സെര്‍ജെ ഗ്നാബ്രി, ജോഷ്വ കിമ്മിച്ച്, കിങ്സ്ലി കോമന്‍, റോബര്‍ട്ട് ലെവന്‍ഡോസ്കി എന്നിവരാണ് ബയേണിനായി സ്കോര്‍ ചെയ്തത്. ആന്‍ഡ്രെ ഹാനും, ഫ്ലോറിയനും ഓഗ്സ്ബര്‍ഗിനായി ഗോള്‍ മടക്കി. 34 മത്സരങ്ങളില്‍ നിന്ന് 78 പോയിന്റുമായാണ് ബയേണിന്റെ കിരീടധാരണം.
The post ഗോളടിയില്‍ പുതിയ ചരിത്രം; ‘ലെവന്‍’ വേറെ ലെവല്‍ appeared first on Indian Express Malayalam.