കോൺഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണ് എൻസിപിയുമായി സഹകരിക്കാൻ തീരുമാനിച്ചതെന്ന് ലതിക സുഭാഷ് വ്യക്തമാക്കി. ഏറ്റുമാനൂരിൽ യുഡിഎഫ് നിയമസഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ലതിക സുഭാഷ് തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഇതേ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ലതികയ്ക്ക് 7624 വോട്ടുകളും ലഭിച്ചു. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായ പ്രിൻസ് ലൂക്കോസിൻ്റെ തോൽവിയുടെ പ്രധാനകാരണം ലതികാ സുഭാഷിൻ്റെ സ്ഥാനാര്‍ഥിത്വമായിരുന്നു. ലതികയെ അനുനയിപ്പിക്കാൻ മുതിര്‍ന്ന കോൺഗ്രസ് നേതാക്കള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Also Read:
എന്നാൽ വിവാദമായ നീക്കങ്ങള്‍ക്ക് രണ്ട് മാസത്തിനു ശേഷമാണ് സ്വതന്ത്ര നിലപാടിൽ നിന്നും മാറി എൻസിപിയിൽ ചേരാൻ ലതിക സുഭാഷ് ഒരുങ്ങുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എൻസിപിയിലെത്തുന്നതോടെ യുഡിഎഫിനെതിരെ ലതിക സുഭാഷ് സിപിഎം സഖ്യകക്ഷിയുടെ ഭാഗമാകുമെന്ന പ്രത്യേകതയുമുണ്ട്.
Also Read:
അതേസമയം, ലതിക സുഭാഷിനു പുറമെ കോൺഗ്രസ് നേതൃത്വത്തോട് എതിര്‍പ്പുള്ള കൂടുതൽ നേതാക്കളെ എൻസിപിയിൽ എത്തിക്കാനുള്ള സാധ്യതയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ പരിശോധിക്കുന്നുണ്ട്. പാര്‍ട്ടി അധ്യക്ഷനായതിനു പിന്നാലെയും ലതിക സുഭാഷുമായി സംസാരിച്ചിരുന്നു. മഹിള കോൺഗ്രസ് അധ്യക്ഷയായി ദീര്‍ഘകാലം കോൺഗ്രസിൽ പ്രവര്‍ത്തിച്ച ലതിക സുഭാഷ് എൻസിപിയിലും മികച്ച സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.