വാഷിങ്ടൺ
ഇസ്രയേലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സർക്കാരും ഡെമോക്രാറ്റിക് പാർടിയും ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് തുടരും. മറ്റ് രാജ്യങ്ങളുടെ സഹായത്തോടെ ഗാസ പുനർനിർമിക്കാൻ ഒരുക്കമാണ്. എന്നാൽ, ഇത് ഗാസ ഭരിക്കുന്ന ഹമാസുമായി സഹകരിച്ചാകില്ലെന്ന് ബൈഡൻ വ്യക്തമാക്കി. പലസ്തീൻകാർ മഹ്മൂദ് അബ്ബാസിനെ നേതാവായി അംഗീകരിക്കണം. ഇസ്രയേലിലെ അറബ്–-ജൂത വിഭാഗങ്ങളെ തുല്യരായി പരിഗണിക്കണം–- അദ്ദേഹം പറഞ്ഞു. അമേരിക്കയിൽനിന്ന് ഇസ്രയേലിലേക്ക് വ്യോമഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചു.