കടൽ തീരത്ത് എത്തുന്ന ആൾക്കാരുടെ പകലിൽ നിന്നും ഭക്ഷണസാധനകൾ അടിച്ചുമാറ്റുന്നതിൽ വിദഗ്ധരാണ് കടൽകാക്കകൾ. ഭക്ഷണവുമായെത്തുന്ന വ്യക്തിയുടെ മുന്നിലേക്ക് വന്നു തന്റെ ചിറക് വിടർത്തി ശബ്ദമുണ്ടാക്കുമ്പോൾ ബഹുഭൂരിപക്ഷം പേരും പേടിക്കും. ഭക്ഷണം അവിടെയിട്ട് ഓടും. ഇനി ഓടാത്തവരുടെ കൈയ്യിൽ നിന്നും ഭക്ഷണം കൊത്തിയെടുത്ത് പറക്കും കടൽ കാക്കകൾ. എന്നും കരുതി എല്ലാവരും രീതിയിൽ പേടിക്കില്ല കേട്ടോ?
ഉദാഹരണത്തിന് വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിലെ കക്ഷി. വഴിവക്കിലെ കടൽ വിഭവങ്ങൾ വിൽക്കുന്ന കടയിൽ നിന്നും ചെമ്മീൻ വാങ്ങി പുറത്തിറങ്ങിയതാണ് കക്ഷി. കയ്യിൽ കരുതിയിരിക്കുന്ന ചെമ്മീനിൽ ഒരു നോക്കാം വച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയ കൂട്ടുകാരൻ ഉടനെ ഒരു ക്യാമെറയെടുത്ത് യുവാവ് കടയിൽ നിന്നും പുറത്ത് വരുന്നത് പകർത്തി. പ്രതീക്ഷിച്ചതുപോലെ കടൽകാക്ക വിശ്വരൂപം കാട്ടി ചെമ്മീൻ അടിച്ചുമാറ്റാൻ പറന്നെത്തി. ഈസിയായി യുവാവിന്റെ കയ്യിലെ ചെമ്മീൻ കൊത്തിയെടുക്കാം എന്ന് പ്രതീക്ഷിച്ച കടൽ കാക്കയ്ക്ക് തെറ്റി. പറന്നടുത്ത കടൽകാക്കയുടെ വയറ്റിലേക്ക് നോക്കി ഒരൊറ്റ ഇടികൊടുത്തു യുവാവ്. കിട്ടേണ്ടത് കിട്ടിയതുകൊണ്ടോ എന്തോ ചെമ്മീനൊക്കെ വേണ്ട എന്നും വച്ച് കടൽകാക്ക പറന്നകന്നു.
ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ ക്യാമറ കൈവശമുള്ള സുഹൃത്തിന്റെ അടുത്തേക്ക് നടന്ന് വരുന്ന യുവാവ് മാസ്സ് എന്ന് പറയാതെ വയ്യ. അടുത്തിടെ മറ്റൊരു കടൽകാക്കയുടെ വിഡിയോയും വൈറൽ ആയിരുന്നു. കടയിൽ നിന്നും എന്തോ ഭക്ഷണം വാങ്ങി തെരുവിലൂടെ നടന്ന ഒരു യുവാവിന് പിന്നാലെ കടൽ കാക്കയുടെ കൂട്ടം കൂടി. പത്തോ പതിനഞ്ചോ വരുന്ന കടൽകാക്കകൾ കൂട്ടമായെത്തിയതോടെ യുവാവ് ഓടാൻ ആരംഭിച്ചു. കടൽ കാക്കകളും വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഭക്ഷണപ്പൊതിയും കൊണ്ട് ഓടുന്ന യുവാവിന്റെ വീഡിയോ കണ്ടാൽ ഒരു പക്ഷെ ജുറാസിക് പാർക്ക് പോലുള്ള സിനിമകളിലെ രംഗം ആണ് പലർക്കും ഓർമ്മ വരിക.
ആക്രമണം രൂക്ഷമായപ്പോൾ ഭക്ഷണപ്പൊതി കടൽ കാക്കകൾക്ക് എറിഞ്ഞ് കൊടുത്ത് രക്ഷപെടാൻ ഒരാൾ ആക്രോശിക്കുന്നത് കേൾക്കാം. വിട്ടുകൊടുക്കാൻ തയ്യാറല്ലാതിരുന്ന യുവാവ് ഒരു കടയിലേക്ക് ഓടിക്കയറുന്നതോടെ വേറെ മാര്ഗങ്ങള് ഒന്നുമില്ലാതെ കടൽ കാക്കയുടെ കൂട്ടം പറന്നകലുന്നത് കാണാം.