രണ്ടു പേരോടും നാളെ ചോദ്യംചെയ്യലിനായി തൃശൂരിൽ ഹാജരാകാൻ അന്വേഷണസംഘം ഫോണിലൂടെ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കവര്‍ച്ച നടന്ന കാറിൽ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി യുവമോര്‍ച്ച നേതാവ് സുനിൽ നായിക്കും ആര്‍എസ്എസ് പ്രവര്‍ത്തകൻ ധര്‍മരാജനും മുൻപ് വെളിപ്പെടുത്തിയിരുന്നു.
Also Read:
പണം തട്ടിയെടുത്ത ക്രിമിനൽ സംഘത്തിന് പണമെത്തുന്ന വിവരം എങ്ങനെയാണ് ചോര്‍ന്നതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. കൂടാതെ ഈ പണം ആര്‍ക്കു വേണ്ടിയാണ് കൊണ്ടുവന്നതെന്നും എങ്ങോട്ടാണ് കൊണ്ടുപോയതെന്നുമുള്ള വിവരങ്ങള്‍ നേതാക്കളിൽ നിന്ന് തേടും. പണം കേരളത്തിനു പുറത്തു നിന്നാണ് കൊണ്ടുവന്നതെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
തുടക്കത്തിൽ കാറിൽ നിന്ന് 25 ലക്ഷം രൂപ കവര്‍ന്നെന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകൻ ധര്‍മരാജിൻ്റെ പരാതി. കാറപകടമുണ്ടാക്കി വാഹനത്തിൽ ഉണ്ടായിരുന്ന പണം തട്ടിയെടുത്തതായി കാര്‍ ഡ്രൈവര്‍ ഷംജീറിൻ്റെ പേരിൽ കൊടകര പോലീസിന് പരാതി നല്‍കുകായിരുന്നു. ബിജെപി നേതാവ് സുനിൽ നായ്ക്ക് ബിസിനസിനായി നല്‍കിയ പണമാണെന്നും ഇതിനു രേഖയുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ മൊഴി സത്യമല്ലെന്ന് ധര്‍മരാജൻ വ്യക്തമാക്കുകയായിരുന്നു.
Also Read:
സ്രോതസ്സ് വെളിപ്പെടുത്താൻ കഴിയാത്ത പണമാണ് കൊണ്ടുവന്നതെന്നും ഈ കാരണം കൊണ്ടാണ് കാറിൽ മൂന്നരക്കോടിയോളം രൂപ ഉണ്ടായിരുന്നെന്ന കാര്യം മറച്ചു വെച്ചതെന്നും ധര്‍മരാജനും സുനിൽ നായ്ക്കും പോലീസിനെ അറിയിച്ചു. പരാതിയിൽ പറഞ്ഞതിനെക്കാള്‍ തുക ഉണ്ടായിരുന്നുവെന്ന് വ്യക്തമായതോടെയാണ് ഇത് കള്ളപ്പണമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.