തിരുവനന്തപുരം > ലക്ഷദ്വീപ് ജനതയുടെ ഭീഷണിയായി മാറിയ അഡ്മിനിസ്ട്രേറ്റര് പ്രഫുല് കെ പട്ടേലിനെ തല്സ്ഥാനത്തുനിന്ന് നീക്കണമെന്ന് എസ്എഫ്ഐ. വര്ഗ്ഗീയ അജണ്ടകളാണ് അദ്ദേഹം ചുമതല ഏറ്റടുത്തതിന് ശേഷം അവിടെ നടപ്പിലാക്കാന് ശ്രമിക്കുന്നത്. ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്ക്കാനുള്ള ശ്രമങ്ങളില് നിന്നും കേന്ദ്രസര്ക്കാര് പിന്മാറണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുല് കെ പട്ടേല് സംഘപരിവാര് അനുകൂലിയും പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ അടുത്ത അനുയായിയുമാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റ് മാരായി ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ് വഴക്കം ലംഘിച്ചാണ് തുടര്ച്ചയായി ഇത്തരത്തിലുള്ള നടപടികളുമായി കേന്ദ്ര സര്ക്കാര് മുന്നോട്ട് പോകുന്നതെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിന്ദേവ് എന്നിവര് പ്രസ്താവനയില് അറിയിച്ചു.