കഴിഞ്ഞ ടേമിലും വ്യത്യസ്ഥമല്ലായിരുന്നു അവസ്ഥ 13ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഏറ്റെടുക്കാൻ ആരും ഇല്ലാത്തതിനാൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ആണ് ഈ കാര്‍ എടുത്തത്. പതിമൂന്നാം നമ്പര്‍ വീടും തോമസ് ഐസക്കിനായിരുന്നു.
ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ നൽകുന്നത്. ഇക്കുറിയും മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാൻ തയ്യാറായിരുന്നില്ല. അവസാനം ആലുവ ഗസ്റ്റ് ഹൗസിൽ നിന്നും മറ്റൊരു വാഹനം എത്തിച്ചാണ് പതിമൂന്നിനെ ഒഴിവാക്കിയത് എന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
അതേസമയം, ഇതാദ്യമായല്ല ഈ 13ാം നമ്പര്‍ ആരും എടുക്കാതിരിക്കുന്നത്. 2011ൽ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും 13ാം നമ്പര്‍ കാര്‍ ഉണ്ടായിരുന്നില്ല. വി എസ് സര്‍ക്കാരിന്റെ എം എ ബേബിയായിരുരുന്നു 13ാം നമ്പര്‍ കാര്‍ ഏറ്റെടുത്തത്.
നിലവിൽ ഒന്നാം നമ്പർ സ്റ്റേറ്റ് കാര്‍ മുഖ്യമന്ത്രിക്കും രണ്ടാം നമ്പര്‍ ഘടകകക്ഷിയായ സിപിഐയുടെ മന്ത്രി കെ രാജനാണ് ഉള്ളത്.
മറ്റു കാറുകള്‍ മൂന്നാം നമ്പർ കേരളാ കോൺഗ്രസ് പ്രതിനിധിയായ റോഷി അഗസ്റ്റിനും നാല് എ കെ ശശീന്ദ്രനും അഞ്ച് ശിവൻകുട്ടിക്കുമാണുള്ളത്.
കെ രാധാകൃഷ്ണന്‍ ആറാം നമ്പര്‍ വാഹനത്തിലും ധനമന്ത്രി കെ എൻ ബാലഗോപാലിന് പത്താം നമ്പറും പി രാജീവിന് 11 നമ്പര്‍ കാറും, അഹമ്മദ് ദേവര്‍കോവില്‍ ഏഴ്, ആന്റണി രാജു ഒൻപത്, വി എന്‍ വാസവന്‍ 12ഉം. പി പ്രസാദ് 15ഉം.
16 – സജി ചെറിയാന്‍, 19 -പ്രൊഫ. ആർ ബിന്ദു, 20 വീണ ജോര്‍ജ്, 22 -ചിഞ്ചുറാണി, 12-മുഹമ്മദ് റിയാസ് എന്നിങ്ങനെയാണ് കാറിന്റെ നമ്പറുകള്‍.