കൊച്ചി > കോവിഡ് കാലത്ത് ജനജീവിതം ഓരോ ദിവസവും കൂടുതല് ദുസ്സഹമാക്കിക്കൊണ്ട് കേന്ദ്രസര്ക്കാര് ഇന്ധന വില കൂട്ടല് തുടരുന്നു. വെള്ളിയാഴ്ച പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തില് പെട്രോളിന് 95.02 രൂപയും ഡീസലിന് 90.08 രൂപയുമായി. കൊച്ചിയില് 93.14, 88.32 രൂപയും കോഴിക്കോട്ട് 93.45, 88.63 രൂപയുമാണ് ഈടാക്കിയത്.
ഈ മാസം പതിനൊന്ന് തവണയായി പെട്രോളിന് 2.74 രൂപയും ഡീസലിന് 3.35 രൂപയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരുവര്ഷത്തിനുള്ളില് മോഡി സര്ക്കാര് പെട്രോളിന് 21.82രൂപയും ഡീസലിന് 22.70 രൂപയും വര്ധിപ്പിച്ചു.
ഒന്നാം കോവിഡ് വ്യാപന കാലത്ത് ഇന്ധന ഉപയോഗവും അന്താരാഷ്ട്ര വിപണിയില് ക്രൂഡ് ഓയിലിന്റെ വിലയും കുത്തനെ കുറഞ്ഞിട്ടും കനത്ത നികുതി അടിച്ചേല്പ്പിച്ചുകൊണ്ട് ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്രം ചെയ്തത്. 34.19 രൂപ അടിസ്ഥാന വിലയുള്ള ഒരു ലിറ്റര് പെട്രോള് വാങ്ങുന്ന ഉപയോക്താവില് നിന്നും കേന്ദ്ര സര്ക്കാര് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് എക്സൈസ് നികുതിയായി ഈടാക്കുന്നത്.
അന്താരാഷ്ട്ര വിപണിയില് എണ്ണ വില കൂടുന്നതു കൊണ്ടാണ് ഇവിടെ ഇന്ധന വില കൂട്ടുന്നത് എന്ന ന്യായം പറയുന്നവര് എണ്ണ വില വീപ്പയ്ക്ക് 20 ഡോളറിലേക്ക് താഴ്ന്നപ്പോള് പോലും പെട്രോള്, ഡീസല് വില കൂട്ടുകയാണ് ചെയ്തത്. ഈ വര്ഷം സംസ്ഥാന തെരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് ഫെബ്രുവരിയില് 17 തവണയായി പെട്രോളിന് 4.52 രൂപയും ഡീസലിന് 4.88 രൂപയും കൂട്ടി. പിന്നീട് എണ്ണ വില താരമ്യേന കുറഞ്ഞപ്പോഴും വിലയില് മാറ്റം വരുത്തിയില്ല. തെരഞ്ഞെടുപ്പിന് ശേഷം വില തുടര്ച്ചയായി കൂട്ടിക്കൊണ്ടിരിക്കുകയാണ്.
ഈ മാസം കൂട്ടിയത്
പെട്രോള് 2.74 രൂപ
ഡീസല് 3.35 രൂപ
ഒരു വര്ഷത്തിനുള്ളില് കൂടിയത്
പെട്രോള് 21.82രൂപ
ഡീസല് 22.70 രൂപ
പെട്രോള്, ഡീസല് വില
ഫെബ്രുവരി 2021
4/02/21 88.53, 82.65
11/02/21 89.68, 83.92
18/02/21 91.76, 86.27
27/02/21 93.05, 87.53
പെട്രോള്, ഡീസല് വില
മെയ് 2021
04/05/21 92.57, 87.07
10/05/21 93.51, 88.25
15/05/21 94.32, 89.18
20/05/21 94.83, 89.77
പെട്രോള്, ഡീസല് വില (മാസം)
2020 നവംബര് 84.34, 78.12
2020 ഡിസംബര് 85.92, 79.83
2021 ജനുവരി 88.33, 82.42
2021 ഫെബ്രുവരി 93.05, 87. 53
2021 മാര്ച്ച് 92. 87, 87.35
2021 ഏപ്രില് 92.28, 86.75