തിരുവനന്തപുരം
മന്ത്രിസഭാരൂപീകരണത്തിൽ കേന്ദ്ര നേതൃത്വം ഇടപെടാറില്ലെന്നും ആരൊക്കെ മന്ത്രിയാകണമെന്ന് സംസ്ഥാനഘടകമാണ് തീരുമാനിക്കുന്നതെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
‘പുതുമുഖങ്ങളെ ഉൾപ്പെടുത്തേണ്ടത് അനിവാര്യതയാണ്. കെ കെ ശൈലജയുടെ കാര്യത്തിൽ തീരുമാനമെടുത്തത് സംസ്ഥാന കമ്മിറ്റിയാണ്.’ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫ് സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റിയ കേരളത്തിലെ ജനങ്ങളോട് യെച്ചൂരി നന്ദി അറിയിച്ചു.
ഹൃദയാഭിവാദ്യം സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി സൗഹൃദം പങ്കിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ