ന്യൂഡൽഹി
ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഡല്ഹിയിലെ ആശുപത്രികളിലും നേഴ്സിങ് ഹോമുകളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കണമെന്ന് ഡൽഹി ഹൈക്കോടതി.
‘പ്രതിസന്ധികളിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളണം. നൂറു കിടക്കയിൽ കൂടുതലുള്ള ആശുപത്രികൾ ആവശ്യമുള്ളതിനേക്കാൾ രണ്ട് മടങ്ങ് ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റുകളും 50 മുതൽ 100 വരെ കിടക്കയുള്ള ആശുപത്രികളും നേഴ്സിങ്ങ് ഹോമുകളും മറ്റും ആവശ്യത്തിന് വേണ്ട ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റുകളും സ്ഥാപിക്കുന്നത് ഉചിതമായിരിക്കും’–ജസ്റ്റിസുമാരായ വിപിൻസംഖി, ജസ്മീത്സിങ് എന്നിവർ അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടു.