ന്യൂഡൽഹി > മുലയൂട്ടുന്ന അമ്മമാര്ക്ക് കോവിഡ് വാക്സിൻ സ്വീകരിക്കമെന്ന വിദഗ്ധ സമതി ശുപാർശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചു. ഗർഭിണികൾക്ക് വാക്സിനെടുക്കാമോയെന്ന കാര്യത്തിൽ വിദഗ്ധ സമിതി തീരുമാനമെടുത്തില്ല. ചർച്ചകളും വിലയിരുത്തലും തുടരുന്നു. കോവിഡ് രോഗമുക്തരായവര് മൂന്നുമാസം കഴിഞ്ഞ് വാക്സിനെടുത്താല് മതിയെന്ന ശുപാര്ശയും അംഗീകരിച്ചു.
മറ്റ് നിര്ദേശങ്ങള്
● പ്ലാസ്മ ചികിത്സയോ ആന്റിബോഡികൾ സ്വീകരിക്കുകയോ ചെയ്തവർക്ക് മൂന്ന് മാസത്തിനുശേഷം വാക്സിൻ എടുക്കാം.
●- ആദ്യ ഡോസ് എടുത്തശേഷം രോഗികളായവര്‍ക്ക് രോഗമുക്തിയായി മൂന്നുമാസം കഴിഞ്ഞ് രണ്ടാം ഡോസ് എടുക്കാം.
● ഗുരുതര രോഗങ്ങളാൽ ആശുപത്രിയിലുള്ളവര് 4–-8 ആഴ്ച കാത്തിരിക്കണം.
●- വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് മുക്തര്ക്കും രണ്ടാഴ്ചയ്ക്കുശേഷം രക്തദാനം നടത്താം.
● വാക്സിൻ എടുക്കാന് ആന്റിജൻ പരിശോധന വേണ്ട.