പാര്‍ട്ടി സ്വീകരിച്ചത് രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനമാണെന്ന് അദ്ദേഹം വിശദീകരിച്ചു. എല്ലാം പരിഗണിച്ചാണ് പാര്‍ട്ടി തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നും ഈ തീരുമാനമാണ് ജനങ്ങള്‍ക്ക് മുന്നിലുള്ളതെന്നും എ വിജയരാഘവൻ വ്യക്തമാക്കി. വലിയ വിജയമാണ് തെരഞ്ഞെടുപ്പിൽ സിപിഎം ന്േടിയത്. ഇത് ജനകീയ അംഗീകാരമാണെന്നും ജനങ്ങള്‍ക്ക് സര്‍ക്കാരിൽ വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും എ വിജയരാഘവൻ വ്യക്തമാക്കി. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. നാളെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്നത് ലളിതമായ ചടങ്ങായിരിക്കുമെന്നും എ വിജയരാഘവൻ വിശദീകരിച്ചു.
Also Read:
ആരോഗ്യമന്ത്രി കെ കെ ശൈലജ അടക്കം നിലവിലെ മുഴുവൻ മന്ത്രിമാരെയും മാറ്റി പുതുമുഖങ്ങളെ കൊണ്ടുവരാൻ ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് തീരുമാനിച്ചത്. കെകെ ശൈലജ ഇത്തവണയും മന്ത്രിസഭയിൽ തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ അവസാനനിമിഷം തെറ്റുകയായിരുന്നു. എന്നാൽ പാര്‍ട്ടി തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് കൺവീനര്‍ കൂടിയായ എ വിജയരാഘവൻ്റെ പ്രതികരണം.
Also Read:
അതേസമയം, പാര്‍ട്ടി നല്‍കിയ ചുമതല നിര്‍വഹിച്ചെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നുമാണ് കെകെ ശൈലജയുടെ പ്രതികരണം. എന്നാൽ കെ കെ ശൈലജയെ മാറ്റി നിര്‍ത്തിയ സംസ്ഥാന സമിതി തീരുമാനം അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ പരിഗണിക്കും.