തിരുവനന്തപുരം
സംസ്ഥാനത്ത് ചൊവ്വാഴ്ച 45,926പേർ കോവിഡ് മുക്തരായി. തിരുവനന്തപുരം–- 7919, എറണാകുളം–- 6336, തൃശൂർ–- 4898, മലപ്പുറം –-4460 എന്നിങ്ങനെയാണ് മുപ്പൂട്ട് നിലവിലുള്ള ജില്ലകളിലെ രോഗമുക്തി. പാലക്കാട്–- 1433, കോഴിക്കോട് –-4169, വയനാട്–- 1309, കണ്ണൂർ–- 5349, കൊല്ലം–- 1818, പത്തനംതിട്ട –-270, ആലപ്പുഴ–- 1020, കോട്ടയം–- 3753, ഇടുക്കി –-342, കാസർകോട്–-2850 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രോഗമുക്തർ.
31,337 പേർക്കാണ് പുതുതായി രോഗം. 24 മണിക്കൂറിനിടെ 1,34,553 സാമ്പിൾ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക് 23.29 ശതമാനമാണ്. 109 ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ 28,921 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. മലപ്പുറം –-4320, എറണാകുളം–- 3517, തിരുവനന്തപുരം –-3355, കൊല്ലം–- 3323, പാലക്കാട് –-3105, കോഴിക്കോട് –-2474, ആലപ്പുഴ –-2353, തൃശൂർ –-2312, കോട്ടയം–-1855, കണ്ണൂർ –-1374, പത്തനംതിട്ട –-1149, ഇടുക്കി–- 830, കാസർകോട്–- 739, വയനാട്–- 631 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം.
നിലവിൽ സംസ്ഥാനത്ത് 3,47,626 പേരാണ് ചികിത്സയിലുള്ളത്. 97 മരണംകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 6612 ആയി. ചൊവ്വാഴ്ച മൂന്ന് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടാക്കി. ഒരു പ്രദേശത്തെയും ഒഴിവാക്കിയിട്ടില്ല. നിലവിൽ 856 ഹോട്ട് സ്പോട്ടുകളാണുള്ളത്.