ആലപ്പുഴ
ടി എം തോമസ് ഐസക്, ജി സുധാകരൻ, പി തിലോത്തമൻ എന്നിവർ തുടങ്ങിവച്ച വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് നിയുക്ത മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുതിയ നിയോഗം ചെങ്ങന്നൂരിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി കഴിവിന്റെ പരമാവധി പ്രവർത്തിക്കും.
കയർ, കർഷക, കശുവണ്ടിത്തൊഴിലാളികളുടെ ജില്ലയാണ് ആലപ്പുഴ. അടിസ്ഥാന തൊഴിലാളി വിഭാഗത്തിന്റെ ഉന്നമനത്തിനായി പിണറായി സർക്കാർ ഒട്ടേറെ കാര്യങ്ങൾ നിർവഹിച്ചു. കുട്ടനാട് പാക്കേജ് മുന്നോട്ടു കൊണ്ടുപോകുന്നതിലും ശ്രദ്ധ നൽകും. എൽഡിഎഫിനോടും സിപിഐ എം നേതൃത്വത്തോടും നന്ദി അറിയിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.