ചണ്ഡിഗഢ്
സംരക്ഷണം ആവശ്യപ്പെട്ട് സമീപിച്ച ജീവിത പങ്കാളികളുടെ ഹർജി വിചിത്രവാദം ഉന്നയിച്ച് തള്ളി പഞ്ചാബ് –- ഹരിയാന ഹൈക്കോടതി. ലിവ് ഇൻ ബന്ധങ്ങൾ സാമൂഹ്യമായും ധാർമികമായും അംഗീകാരമില്ലാത്തതാണെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എച്ച് എസ് മദൻ ഹർജി തള്ളിയത്.
വീടുവിട്ട് ഒരുമിച്ച് താമസിക്കുന്ന ഗുൽസ കുമാരി(19), ഗുർവിന്ദർ സിങ്(22) എന്നിവരാണ് പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും കാണിച്ച് കോടതിയെ സമീപിച്ചത്. തങ്ങൾ ഉടൻ വിവാഹിതരാകുമെന്നും ഹർജിയിൽ പറഞ്ഞു. ഗുൽസയുടെ പ്രായം തെളിയിക്കുന്ന രേഖകൾ കുടുംബത്തിന്റെ കൈവശമായതിനാൽ ഔദ്യോഗികമായി വിവാഹിതരാകാൻ കഴിഞ്ഞില്ലെന്ന് അഭിഭാഷകൻ പറഞ്ഞു.