തിരുവനന്തപുരം
കോവിഡ് പ്രതിരോധം താൻ ഒറ്റയ്ക്ക് നടത്തിയ പ്രവർത്തനമല്ലെന്നും മന്ത്രിസഭയുടെ കൂട്ടായ പ്രവർത്തനമായിരുന്നുവെന്നും മന്ത്രി കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മന്ത്രിസഭയിൽ എല്ലാ മന്ത്രിമാരും നന്നായി പ്രവർത്തിച്ചിരുന്നു. തന്നെ ഒഴിവാക്കിയതിനെതിരെ അഭിപ്രായപ്രകടനം ഉണ്ടാവേണ്ടതില്ല. പുതിയ തലമുറ വരുന്നത് സ്വാഗതാർഹമാണ്. തന്നിട്ടുള്ള സ്നേഹത്തിനും പിന്തുണയ്ക്കും നൂറ് നൂറ് നന്ദി. സംഘർഷഭരിതമായ അഞ്ചുവർഷമാണ് കടന്നുപോയത്. അതിനെ നേരിടാൻ എല്ലാവരും പരിശ്രമിച്ചു. എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും പുതിയ മന്ത്രിസഭയിൽനിന്ന് മികച്ച പ്രവർത്തനം പ്രതീക്ഷിക്കാമെന്നും ശൈലജ പറഞ്ഞു.