Also Read :
രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരട്ടേ എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ തുടരേണ്ടതില്ലായെന്ന അഭിപ്രായം ഉയര്‍ത്തിയിട്ടുണ്ട്. യുവ എംഎൽഎമാര്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുന്നതിൽ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ നൽകുന്ന റിപ്പോര്‍ട്ട്.
ഇന്ന് ഹൈക്കമാന്‍ഡ് പ്രതിനിധി സംഘങ്ങളായ മല്ലികാര്‍ജ്ജുന ഗാര്‍ഗേയും വൈദ്യലിംഗവും എംഎൽഎമാരുമായി ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യോഗം ചേര്‍ന്നിരുന്നു. അതേസമയം, ഗ്രൂപ്പിന് സമവായത്തിൽ ഒരു തീരുമാനം എടുക്കാൻ സാധിച്ചിട്ടില്ല.
മുതിര്‍ന്ന് നേതാക്കളായ കെ സി ജോസഫ് അടക്കമുള്ള നേതാക്കള്‍ ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടേ എന്നും പറഞ്ഞു. അതേസമയം, ഉമ്മൻചാണ്ടി വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
പ്രതിപക്ഷ സ്ഥാനത്തേക്ക് ഒരു ഗ്രൂപ്പ് നേതാവിനെ ഉയര്‍ത്താൻ കഴിയാത്തതിന്റെ അതൃപ്തിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ട പേരുകളില്‍ ഒന്നായിരുന്നു തിരുവഞ്ചൂരിന്റെയും പിടി തോമസിന്റേയും. അതേസമയം, ഇപ്പോള്‍ ചെന്നിത്തലയ്ക്ക് പുറമെ വി ഡി സതീശന്റെ പേരുമാണ് ഉയര്‍ന്ന് കേൾക്കുന്നത്.
Also Read :
യുഡിഎഫ് തിരികെ ഭരണത്തിൽ എത്താൻ സാധിക്കാത്തതാണ് ചെന്നിത്തലയ്ക്ക് നേരെ വിമര്‍ശനം ഉയര്‍ത്തുന്ന കാര്യം. നേരത്തെ ചെന്നിത്തലയെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.