എ.വി ഗോവിന്ദൻ, കെ രാധാകൃഷ്‌ണൻ, കെ.എൻ ബാലഗോപാലൽ, പി രാജീവ്, വി ശിവൻകുട്ടി, വീണാ ജോർജ്, ആർ ബിന്ദു, സജി ചെറിയാൻ, വി അബ്‌ദുറഹ്‌മാൻ, മുഹമ്മദ് റിയാസ് എന്നിവരാണ് സിപിഎം മന്ത്രിമാരാകുക.
നാല് മന്ത്രിമാരുടെ പേരുകൾ സിപിഐ പുറത്തുവിട്ടു. പി പ്രസാദ്, കെ രാജൻ, ജി ആർ അനിൽ, ജെ ചിഞ്ചുറാണി എന്നിവരാണ് സിപിഐ മന്ത്രിമാർ. മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കും. ശൈലജയ്‌ക്ക് പാർട്ടി വിപ്പ് സ്ഥാനം നൽകുമെന്നാണ് റിപ്പോർട്ടുകൾ. പാർലമെൻ്ററി പാർട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്‌ണനെയും തീരുമാനിച്ചു.
കെകെ ശൈലജയെ ഒഴിവാക്കി എന്നതാണ് ശ്രദ്ധേയം. ശൈലജയ്‌ക്ക് മാത്രമായി ഇളവ് നൽകേണ്ടതില്ലെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു.പിണറായി വിജയൻ ഒഴികെ ഉള്ളവരെല്ലാം പുതുമുഖങ്ങൾ ആയി വരട്ടെ എന്ന അഭിപ്രായമാണ് മുതിർന്ന കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ശൈലജയ്‌ക്ക് തിരിച്ചടിയായത്. രണ്ടാം പിണറായി സർക്കാരിൽ ശൈലജ തുടരുമെന്ന് റിപ്പോർട്ടുകൾ ശക്തമായിരുന്നുവെങ്കിലും അവസാന നിമിഷം പുതുമുഖങ്ങൾ എത്തട്ടെ എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.