ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം പങ്കിടുന്നതിനെ കുറിച്ച് ചര്‍ച്ച ഉണ്ടായിരുന്നെങ്കിലും ഇതേക്കുറിച്ച് പ്രതികരണം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ പോകുന്നത്. കേരളാ കോൺഗ്രസ് എമ്മിന് മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നൽകിയപ്പോൾ ഏകാംഗകക്ഷികളിൽ ആന്‍റണി രാജുവും അഹമ്മദ് ദേവർകോവിലുമാണ് ആദ്യഘട്ടത്തിൽ മന്ത്രിമാരാവുക.
Also Read :
പുതിയ കക്ഷികൾക്ക് പ്രതിനിധ്യം നൽകുന്നതിന്‍റെ ഭാഗമായി സിപിഎം മന്ത്രിമാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. സ്പീക്കറിന് പുറമെ 12 മന്ത്രിമാരാണ് പ്രധാന കക്ഷിയിൽ നിന്ന് ഉണ്ടാവുക. സിപിഐയ്ക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിന് പുറമെ നാല് മന്ത്രിമാരാണ് ഉണ്ടാവുക.
Also Read :
കേരളാ കോൺഗ്രസ് (എം)- 1 എൻസിപി -1 എന്നിങ്ങനെയാകും മന്ത്രിസഭയിൽ കക്ഷികളുടെ പ്രാതിനിധ്യം. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളിൽ ആദ്യ ടേമിൽ ജനാധിപത്യ കേരളാ കോൺഗ്രസ് അംഗം ആന്‍റണി രാജുവും ഐഎൻഎൽ അംഗം അഹമ്മദ് ദേവർകോവിലും മന്ത്രിയാകും. രണ്ടര വർഷങ്ങൾക്ക് ശേഷം ഇവർക്ക് പകരം, കേരളാ കോൺഗ്രസ് ബിയിലെ കെബി ഗണേഷ് കുമാറും, കോൺഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലെത്തും.