കണ്ണൂർ
നിയന്ത്രണംവിട്ട പാചകവാതക ടാങ്കർലോറി റോഡിൽനിന്ന് തെന്നിമാറി. മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്. മറിഞ്ഞുവീഴാത്തതിനാൽ വൻ അപകടം ഒഴിവായി. മേലെചൊവ്വയ്ക്കും താഴെചൊവ്വയ്ക്കുമിടയിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടം. വാതകച്ചോർച്ചയില്ല. രാവിലെ ഒമ്പതോടെ ക്രെയിനെത്തിച്ച് ടാങ്കർലോറി നീക്കി.
പത്ത് ദിവസംമുമ്പ് സമീപപ്രദേശമായ ചാലയിൽ ടാങ്കർ അപകടത്തിൽപ്പെട്ട് വാതകച്ചോർച്ചയുണ്ടായിരുന്നു. പ്രധാന റോഡുകളിൽ ടാങ്കർലോറിയുടെ വേഗം കണക്കാക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അമിതവേഗമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണം.