തൃശൂര് > പ്രധാനക്ഷേത്രങ്ങളിലെ വഴിപാടിന്റെ പേരില് ‘ഈ പൂജ’ തട്ടിപ്പ് കണ്ടെത്തി. ദേവസ്വങ്ങളോ, ക്ഷേത്രങ്ങളോ അറിയാതെയാണ് വഴിപാടിന്റെയും പൂജയുടെയും പേരില് ഒരു സംഘം തട്ടിപ്പ് നടത്തുന്നത്. കൊച്ചിന് ദേവസ്വം ബോര്ഡിന്റെ കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലെ വഴിപാട്, പൂജ എന്നിവ നടത്തുന്നതിന് ഈപൂജ എന്ന വെബ്സൈറ്റ് പേരില് തട്ടിപ്പ് നടത്തിയതിനെതിരെ ഡിഐജിക്ക് പരാതി നല്കി.
ബംഗ്ളൂരു ആസ്ഥാനമായ ‘ഈ പൂജ’ വെബ് സൊല്യൂഷന് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്നപേരിലാണ് വിശ്വാസികളില് നിന്നും അനധികൃതമായി പണം സ്വീകരിക്കുന്നതെന്ന് പരാതിയില് പറയുന്നു. രാജ്യത്തെ 3600 പ്രധാന ക്ഷേത്രങ്ങളുടെ ഫോട്ടോ വെബ്സൈറ്റില് പ്രദര്ശിപ്പിച്ചിട്ടുണ്ട് . അത് കാണിച്ചിട്ടാണ് വഴിപാടിനായി പണം സ്വീകരിച്ചിട്ടുള്ളത്.
കൊച്ചിന് ദേവസ്വംബോര്ഡിന് കീഴിലുള്ള ചോറ്റാനിക്കര , തൃപ്രയാര് , കൊടുങ്ങല്ലൂര് , വടക്കുംനാഥക്ഷേത്രം, തൃപ്പൂണിത്തുറ ശ്രീപുര്ണത്രയീശ ക്ഷേത്രം, ആറാട്ടുപുഴ , ശൃംഗപുരം , പൂങ്കുന്നം ശിവക്ഷേത്രം എന്നിവ വെബ്സൈറ്റ് ലിസ്റ്റിലുണ്ട്. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളും തിരുമൂഴിക്കുളം ക്ഷേത്രവും ലിസ്റ്റിലുണ്ട്.
പൊതുവായി 1151 രൂപയാണ് വഴിപാടിന്റെ പേരില് സ്വീകരിച്ചിട്ടുള്ളത്. ക്ഷേത്രങ്ങളില് നിന്ന് ലഭിക്കുന്ന പ്രസാദം അയച്ചു കൊടുക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. ഇതിനെതിരെ കൊച്ചിന് ദേവസ്വംബോര്ഡ് സ്പെഷ്യല് കമ്മീഷണര് ഡിഐജിക്കും പാലക്കാട്, എറണാകുളം പൊലീസ് മേധാവികള്ക്കും പരാതി നല്കി.
കൊച്ചിന് ദേവസ്വം ബോര്ഡ് വഴിപാട്, പൂജ എന്നിവ നടത്തുന്നതിന് പ്രസ്തുത വെബ്സൈറ്റിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിശ്വാസികള് വഞ്ചിതരാകരുതെന്നും കൊച്ചിന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് വി നന്ദകുമാര് അറിയിച്ചു. അതത് ക്ഷേത്രങ്ങളില് വെബ്സൈറ്റുകള് വഴി ബന്ധപ്പെടണമെന്നും പ്രസിഡന്റ് അറിയിച്ചു.