കൊച്ചി > സംസ്ഥാനത്തെ കോടതികളിൽ ഇ ഫയലിങ് നടപ്പാക്കുന്നതിനെതിരെ അഭിഭാഷകർ രംഗത്ത്.
ഹൈക്കോടതി വിജ്ഞാപനം ചെയ്ത ഇ ഫയലിങ് ചട്ടങ്ങൾ അഭിഭാഷകരുടെയോ ഗുമസ്തൻമാരുടെയോ സംഘടനകളുമായി ചർച്ച ചെയ്യാതെ തിടുക്കത്തിൽ നടപ്പാക്കുന്നുവെന്നാണ് പരാതി. മധ്യവേനൽ അവധി കഴിഞ്ഞ് തിങ്കളാഴ്ച കോടതികൾ തുറക്കുമ്പോൾ ഇ- ഫയലിങ് നടപ്പാക്കാനാണ് ഹൈക്കോടതി തീരുമാനം.
മതിയായ പരിശീലനം ലഭിക്കാതെ പുതിയ സമ്പ്രദായം നടപ്പാക്കരുതെന്ന് വിവിധ അഭിഭാഷക സംഘടനകൾ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. പുതിയ സംവിധാനം നടപ്പാക്കുന്നത് 6 മാസത്തേക്ക് നിട്ടിവയ്ക്കണമെന്ന് ബാർ കൗൺസിൽ സുപ്രീം കോടതി, കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസുമാർക്ക് നൽകിയ നിവേദനങ്ങളിൽ ആവശ്യപ്പെട്ടു. ഹൈക്കോടതി അഭിഭാഷക അസോസിയേഷനും ഇ ഫയലിംഗ് തിടുക്കത്തിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടണ്ട്.