ബേപ്പൂരിൽ നിന്നു പോയ ഈ രണ്ട് ബോട്ടുകളിലുമായി മൊത്തം മുപ്പത് തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെല്ലാം തമിഴ്നാട് സ്വദേശികളാണ്. ഗോവൻതീരത്തെത്തിയെന്നു വിവരം ലഭിച്ച മിലാദ് – 3 എന്ന ബോട്ടിൽ 15 തൊഴിലാളികളുണ്ട്. എന്നാൽ ശേഷിക്കുന്ന 15 പേരുടെ കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്.
Also Read:
കാണാതായ ബോട്ടിലെ തൊഴിലാളികളെ രക്ഷിക്കാനായി തീരസേനയും നാവികസേനയും അടിയന്തരമായി ഇടപെടണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ബോട്ടിനു വേണ്ടി വേഗത്തിൽ തെരച്ചിൽ ആരംഭിക്കണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
Also Read:
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിച്ച് ടൗട്ടെ ചുഴലിക്കാറ്റായി മാറിയതോടെ കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ രണ്ട് ബോട്ടുകളും ഇതിനു മുൻപ് പുറപ്പെട്ടവയാണെന്നാണ് മനസ്സിലാക്കുന്നത്. കേരളതീരത്ത് കനത്ത നാശം വിതച്ച ടൗട്ടെ ചുഴലിക്കാറ്റ് നിലവിൽ ഗോവൻ തീരത്താണുള്ളത്. 18-ാം തീയതി പുലര്‍ച്ചെയോടെ ചുഴലിക്കാറ്റ് ഗുജറാത്തിൽ തീരം തൊടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.