കൊല്ക്കത്ത > കോവിഡ് കേസുകള് വര്ദ്ധിക്കുന്ന സാഹചര്യത്തില് പശ്ചിമ ബംഗാളില് ലോക്ഡൗണ് പ്രഖ്യാപിച്ചു. മെയ് 16 മുതല് 30 വരെയാണ് ലോക്ഡൗണ് ഏര്പ്പെടുത്തിയിരിക്കുന്നത്. അവശ്യ സര്വീസുകള് മാത്രമേ ലോക്ഡൗണ് വേളയില് അനുവദിക്കുകയുള്ളൂ. മെട്രോ റെയില് ഉള്പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള് താത്കാലികമായി നിര്ത്തിവെക്കുന്നുവെന്ന് സര്ക്കാര് അറിയിച്ചു.
അവശ്യ വസ്തുക്കള് വില്ക്കുന്ന കടകള് രാവിലെ ഏഴുമണി മുതല് രാവിലെ പത്തു മണി വരെ മാത്രമാണ് പ്രവര്ത്തന അനുമതി നല്കുകയെന്ന് ബംഗാള് ചീഫ് സെക്രട്ടറി വ്യക്തമാക്കി. പെട്രോള് പമ്പുകള്, ബാങ്കുകള് എന്നിവയുടെ പ്രവര്ത്തന സമയം രാവിലെ പത്തു മണി മുതല് ഉച്ചയ്ക്ക് രണ്ടു മണിവരെ മാത്രമായി കുറച്ചു.