ന്യൂഡൽഹി> മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് അമൃത്സറിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .
2004 മുതൽ 2008 വരെ കേരള ഗവർണറായിരുന്നു അദ്ദേഹം. പിന്നീട് ബിഹാർ ഗവർണറായും സേവനം അനുഷ്ഠിച്ചു.
വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1972 മുതൽ ആറുതവണ കോൺഗ്രസ് പ്രതിനിധിയായി അമൃത്സറിൽനിന്ന് ലോക്സഭയിലെത്തി.