”നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ നിലപാടുകളും പ്രവർത്തനരീതിയും പുനഃപരിശോധിക്കുമെന്ന് പ്രധാന പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. പറയുന്നതുപോലെ നടക്കുമോ എന്നതു മറ്റൊരു കാര്യം. തെരഞ്ഞെടുപ്പിൽ വിജയം നേടിയവരും ഫലം വിലയിരുത്തും. പോരായ്മകൾ ഉണ്ടെങ്കിൽ തിരുത്തും. കൂടുതൽ ജനപിന്തുണ ആർജിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. ഇതെല്ലാം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്.
എന്നാൽ, ജനാധിപത്യത്തിന്റെ നാലാംതൂണെന്ന് കണക്കാക്കപ്പെടുന്ന മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കമോ പ്രതികരണമോ കാണുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്.”-ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞു
വാസ്തവത്തിൽ, നിഷേധ രാഷ്ട്രീയം മുറുകെ പിടിച്ച യുഡിഎഫിനും വിദ്വേഷ രാഷ്ട്രീയം തീവ്രമായി ഉയർത്തിയ ബിജെപിക്കും മാത്രമല്ല തിരിച്ചടി നേരിട്ടത്. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾക്ക് വിശ്വാസ്യതയിൽ വലിയ ഇടിവുണ്ടായി. ഇടതുപക്ഷ സർക്കാരിനും എൽഡിഎഫിനും എതിരെ അവർ സംഘടിതമായി നടത്തിയ പ്രചാരണങ്ങളെല്ലാം ജനങ്ങൾ പാടേ തള്ളിക്കളഞ്ഞു. എന്നിട്ടും എന്തുകൊണ്ടാണ് മാധ്യമങ്ങൾ ആത്മപരിശോധനയ്ക്ക് തയ്യാറാകാത്തത്? ഞങ്ങൾ ഈ നാട്ടുകാരേ അല്ല എന്ന മട്ടിൽ ഇരിക്കാൻ വായനക്കാരോടും പ്രേക്ഷകരോടും ഉത്തരവാദിത്തമുള്ളവർക്ക് കഴിയുമോ?- അദ്ദേഹം ചോദിക്കുന്നു.
ഒന്ന്: ജീവിതാനുഭവങ്ങളിലൂടെ ജനങ്ങൾ സ്വയം രൂപീകരിക്കുന്ന അവബോധത്തെ മാധ്യമങ്ങളുടെ നുണപ്രചാരണംകൊണ്ട് മാറ്റിമറിക്കാൻ കഴിയില്ല.
രണ്ട്: സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങൾ തീർത്തപ്രതിരോധം. ഓരോ നുണയും പൊളിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ അപ്പപ്പോൾ സത്യം ഉയർന്നുവന്നു.
മൂന്ന്: ഇടതുപക്ഷമാധ്യമങ്ങൾ, വിശേഷിച്ച് ദേശാഭിമാനിയും കൈരളിയും വലതുപക്ഷ മാധ്യമ ആക്രമണം ചെറുക്കുന്നതിൽ വഹിച്ച പ്രശംസനീയമായ പങ്ക്, വലതുപക്ഷ മാധ്യമങ്ങളേക്കാൾ നൂറിരട്ടി സത്യസന്ധതയും ജനാധിപത്യ മര്യാദകളും ഇടതുപക്ഷ മാധ്യമങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്.
നാല്: കലാകാരന്മാരും സാഹിത്യകാരന്മാരും ബുദ്ധിജീവികളും കേരളത്തിന്റെ താൽപ്പര്യത്തിനും മതനിരപേക്ഷതയുടെ സംരക്ഷണത്തിനും വേണ്ടി രംഗത്തുവന്നു. ഇതെല്ലാം ഒത്തുചേർന്നപ്പോൾ ജനവിരുദ്ധ മാധ്യമ അജൻഡയ്ക്കെതിരായ ബദൽ രൂപപ്പെട്ടു- ലേഖനം ചൂണ്ടിക്കാട്ടുന്നു.
ലേഖനത്തിന്റെ പൂർണ്ണരൂപം ഇവിടെ: