How to Save Data While Watching Videos in YouTube, Facebook: ദിവസേന ലഭിക്കുന്ന 1.5/ 2 ജിബി മൊബൈൽ ഡാറ്റ വൈകുന്നേരം ആകുന്നതിനു മുൻപ് തീർന്നു പോകുന്നു എന്ന പരാതിയുള്ളവർ നിരവധിയാണ്. ഇങ്ങനെ സംഭവിക്കുന്നത് നിങ്ങൾ കാണുന്ന വിഡിയോകൾ ഒരുപാട് ഡാറ്റ ഉപയോഗിക്കുന്നത് മൂലമാണ്.ലോക്ക്ഡൗണിന്റെയും നിയന്ത്രണങ്ങളുടെയും സമയത്ത് കൂടുതൽ സമയം ഫോണിലാകുമ്പോൾ ഡാറ്റ ഉപയോഗം വീണ്ടും വർദ്ധിക്കും. വീഡിയോകൾ കാണുന്നത് കൂടും. ദിവസേനയുള്ള സാധാരണ ഉപയോഗത്തിന് 2ജിബി മതിയാകാതെ വരും. എന്നാൽ വീഡിയോ കണ്ടുകൊണ്ടും ദിവസേനയുള്ള ഡാറ്റ പരിധി കടക്കാതെ ഉപയോഗിക്കാൻ കഴിയുമെങ്കിലോ? അതിനുള്ള ചില വഴികളാണ് താഴെ പറയുന്നത്.
ഡാറ്റ ഉപയോഗം കൂട്ടുന്നത് വിഡിയോകൾ
മൊബൈൽ ഡാറ്റയെ കൂടുതൽ വേഗത്തിൽ പ്രതിദിന പരിധി കടത്തുന്നത് വിഡിയോകൾ ആണ്. വീഡിയോ സ്ട്രീമിങ്ങിലാണ് മൊബൈൽ ഫോൺ ഡാറ്റ കൂടുതലായി നഷ്ടപ്പെടുന്നത്. വിഡിയോകൾ കാണാൻ കഴിയുന്ന നിരവധി ആപ്പുകൾ ഇന്ന് നമ്മുടെ ഫോണുകളിൽ ഉണ്ട്. ഫേസ്ബുക്ക്, യൂട്യൂബ് എന്നീ ആപ്പുകൾ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ നിമിഷങ്ങൾക്കകം നമ്മുടെ പ്രതിദിന ഡാറ്റ തീർക്കാൻ ഈ ആപ്പുകൾക്ക് സാധിക്കും.
How to Save Data While Watching Videos in YouTube, Facebook
യൂട്യൂബിലെ ഡാറ്റ ഉപയോഗം കുറയ്ക്കാൻ
സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഒന്നാണ് യൂട്യൂബ്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ യൂട്യൂബ് ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണ്. യൂട്യൂബ് കാണുമ്പോഴുള്ള ഡാറ്റ ഉപയോഗം കുറയ്ക്കാൻ ഈ രീതിയിൽ ഒന്ന് ഉപയോഗിച്ചു നോക്കൂ.
- ആദ്യമായി കാണുന്ന വീഡിയോകളുടെ ക്വാളിറ്റി കുറച്ചു കാണുക എന്നതാണ്. അതിനായി വിഡിയോയിൽ നൽകിയിരിക്കുന്ന ‘ത്രീ ഡോട്ട്’ ക്ലിക്ക് ചെയ്ത് വീഡിയോ സെറ്റിങ്സിൽ കയറുക. അതിൽ ‘വീഡിയോ ക്വാളിറ്റി’ എന്ന ഓപ്ഷനിൽ നല്കിയിരിക്കുന്ന 144p, 240p, 360p, 480p, 720p, 1080p എന്നിങ്ങനെ ഉള്ള റെസൊല്യൂഷനുകളിൽ നിന്ന് ആസ്വാദനത്തിന് പ്രശ്നം ഉണ്ടാക്കാത്ത ഏറ്റവും കുറഞ്ഞ റെസൊല്യൂഷൻ തിരഞ്ഞെടുക്കുക. 240p, 360p, 480p എന്നിവ മികച്ച ദൃശ്യങ്ങൾ നൽകുന്ന കുറഞ്ഞ റെസൊല്യൂഷനുകൾ ആണ്.
- രണ്ടാമതായി ചെയ്യാൻ കഴിയുന്നത് യൂട്യൂബ് ആപ്പ് സെറ്റിങ്സിൽ ജനറൽ സെറ്റിങ്സിൽ പോയി ലിമിറ്റ് മൊബൈൽ ഡാറ്റ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയും, സെറ്റിങ്സിൽ തന്നെയുള്ള ഓട്ടോപ്ലേ തിരഞ്ഞെടുത്ത് അത് ഓഫ് ചെയ്യുകയും ചെയ്യുക.
ഇത് രണ്ടും ചെയ്താൽ യൂട്യൂബിലെ ഡാറ്റ ഉപയോഗം കുറക്കാൻ സാധിക്കും. ചില ഉപയോക്താക്കൾക്ക് യൂട്യൂബിന്റെ പുതിയ സെറ്റിങ്സിലെ മാറ്റം കാരണം ഇത് മറ്റൊരു രീതിയിലാകും കാണാൻ സാധിക്കുക അത് എങ്ങനെ ആണെന്ന് താഴെ വായിക്കാം.
Read More: യൂട്യൂബ് വീഡിയോ സെറ്റിങ്സിൽ മാറ്റം; നിങ്ങൾക്ക് ഉപയോഗിക്കാവുന്ന സെറ്റിങ്‌സ് അറിയാം
ഫേസ്ബുക്കിലെ ഡാറ്റ ഉപയോഗം കുറക്കാൻ
- ആദ്യമായി ഫേസ്ബുക്ക് ആപ്പിലെ സെറ്റിങ്സിൽ കയറുക. അതിൽ താഴെയായി ‘പ്രീഫെറെൻസസ്’ (Prefernces) എന്നതിൽ നിന്ന് ‘മീഡിയ’ (Media) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ ‘വീഡിയോ ക്വാളിറ്റി’ (Video Quality) എന്ന ഓപ്ഷന് താഴെ നൽകിയിരിക്കുന്ന ‘ഡാറ്റ സേവർ ഓപ്ഷൻ’ (Data Saver ) തിരഞ്ഞെടുക്കുക. അതിനു താഴെയുള്ള ‘നെവർ ഓട്ടോ പ്ലെ വീഡിയോസ്’ (Never Auto-Play Videos) എന്ന ഓപ്ഷനും തിരുനഞ്ഞെടുക്കുക. ഡാറ്റ സേവർ ഓൺ ആക്കുന്നതിലൂടെയും വീഡിയോകൾ തനിയെ പ്ലേ ചെയ്യുന്നത് ഒഴിവാക്കുന്നതിലൂടെയും കൂടുതൽ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.
- രണ്ടാമതായി കാണുന്ന വീഡിയോകളുടെ ക്വാളിറ്റി കുറച്ചു നൽകുക എന്നതാണ്. ഡാറ്റ സേവർ ഓപ്ഷൻ ഓൺ ആക്കുന്നതിലൂടെ വീഡിയോ ക്വാളിറ്റി കുറയുമെങ്കിലും വിഡിയോകൾ കാണുമ്പോൾ ക്വാളിറ്റി പരിശോധിക്കുന്നത് നല്ലതാണ്. അതിനായി കാണുന്ന വിഡിയോയിൽ ടച്ച് ചെയ്ത് ‘സെറ്റിങ്‌സ്’ തിരഞ്ഞെടുത്ത് ‘വിഡിയോ ക്വാളിറ്റി’ സെലക്ട് ചെയ്യുക. അതിൽ നൽകിയിരിക്കുന്ന 144p, 240p, 360p, 480p, 720p, 1080p എന്നീ റെസൊല്യൂഷനുകളിൽ നിന്ന് കുറഞ്ഞ റെസൊല്യൂഷൻ തിരഞ്ഞെടുത്ത് വിഡിയോകൾ കാണുക. അങ്ങനെ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ സാധിക്കും.
The post How to Save Data While Watching Videos in YouTube, Facebook: യൂട്യുബിലും ഫേസ്ബുക്കിലും വീഡിയോ കണ്ട് ഡാറ്റ ഒരുപാട് നഷ്ടമാകുന്നുണ്ടോ? ഇതൊന്ന് ചെയ്ത് നോക്കൂ appeared first on Indian Express Malayalam.