ആപ്പിളും, ബീറ്റ്റൂട്ടും, കാരറ്റും… ആരോഗ്യത്തിന് കുടിക്കാം ഒരു എ,ബി,സി ജ്യൂസ്
ചേരുവകൾ
- ആപ്പിൾ- ഒന്ന്
- കാരറ്റ്, ബീറ്റ്റൂട്ട്- ഒന്നുവീതം
- തേൻ- അൽപം
- ചെറുനാരങ്ങ- ഒന്ന്
തയ്യാറാക്കുന്ന വിധം
ആപ്പിളും ബീറ്റ്റൂട്ടും കാരറ്റും തൊലികളഞ്ഞ ശേഷം മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് തേനും ചെറുനാരങ്ങാനീരും ചേർക്കാം. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം
ഗുണങ്ങൾ- ആപ്പിൾ ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. മാത്രമല്ല ധാരാളം നാരുകളും. വിറ്റാമിൻ എ, സി എന്നിവയടങ്ങിയ കാരറ്റ് ചർമത്തിലെ ചുളിവുകൾ നീക്കും. ബീറ്റ്റൂട്ട് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. ഈ ജ്യൂസ് ചർമസംരക്ഷണത്തിന് മികച്ചൊരു ടോണിക്കാണ്.
Content Highlights: healthy drink apple carrot beetroot juice