കൊച്ചി > കേരളത്തിന് കിട്ടിയ കോവിഡ് വാക്സിന് വളരെ കുറവാണന്ന് ഹൈക്കോടതി. കേരളം ആവശ്യപ്പെട്ട വാക്സിന് എന്ന് നല്കാനാവുമെന്ന് വിശദീകരിക്കാന് കേന്ദ്ര സര്ക്കാര് കൂടുതല് സാവകാശം തേടി. സംസ്ഥാനത്തിന് എത്ര ഡോസ് വാക്സിന് എത്ര ദിവസത്തിനകം നല്കാനാവുമെന്നും എത്ര നല്കിയെന്നും ബുധനാഴ്ചക്കകം അറിയിക്കാന് കേന്ദ്ര സര്ക്കാരിന് കോടതി നിര്ദേശം നല്കി.
കേന്ദ്ര സര്ക്കാരിന്റെ വാക്സിന് നയം ചോദ്യം ചെയ്തം വാക്സിന് വില ഏകീകരിക്കണമെന്നും വാക്സിന് നിര്മ്മാണ സാങ്കേതിക വിദ്യ കെഎസ്ഡിപി അടക്കമുള്ളവര്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ശസ്ത്രസാഹിത്യ പരിഷത് മുന് പ്രസിഡന്റ് കെ പി അരവിന്ദന് സമര്പ്പിച്ച ഹര്ജിയിലാണ് കോടതിയുടെ നിര്ദേശം.
കേരളത്തിന് അനുവദിച്ച വാക്സിന് പട്ടിക കേന്ദ്രം എന്തുകൊണ്ട് പ്രസിദ്ധീകരിക്കുന്നില്ലന്നും കോടതി ആരാഞു. കേസില് വെള്ളിയാഴ്ചക്കകം സത്യവാങ്ങ്മൂലം മര്പ്പിക്കാന് കേന്ദ്രത്തിന് കോടതി നിര്ദേശം നല്കിയിട്ടുണ്ട്.