വെള്ളിയാഴ്‌ച രാത്രി ടെൽ അവീവിലെ ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാകും മൃതദേഹം ഡൽഹിയിലേക്ക് കൊണ്ടുവരുക. ഇക്കാര്യത്തിൽ. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കുമാർ സിഗ്ലയുമായി ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
ഇസ്രയേലിലെ പ്രാദേശിക ഭരണസംവിധാനവുമായി ഇന്ത്യന്‍ എംബസ്സി ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട് എന്ന് അംബാസഡര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പത്ത് വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുന്ന സൗമ്യ കഴിഞ്ഞ ദിവസം വൈകീട്ടാണ് കൊല്ലപ്പെട്ടത്. അഷ്‌കെലോണ്‍ എന്ന സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഭര്‍ത്താവുമായി സംസാരിക്കുന്നതിനിടെയാണ് ഷെല്ലാക്രമണം ഉണ്ടായത്. സൗമ്യക്കൊപ്പം ഉണ്ടായിരുന്ന സന്തോഷിന്റെ സഹോദരിയാണ് സംഭവം വീട്ടുകാരെ അറിയിച്ചത്. ഫോണിൽ സംസാരിച്ചു നിൽക്കെ മിസൈൽ താമസസ്ഥലത്ത് പതിക്കുകയായിരുന്നു.
മൃതദേഹം വിട്ട് കിട്ടാനുള്ള നടപടികൾ ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്ന് പൂർത്തിയായിരുന്നു. ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ക്ലിയറൻസ് കൂടി ലഭിച്ചാൽ മൃതദേഹം ഇന്ത്യയിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയാകും. സൗമ്യയുടെ മൃതദേഹം ടെൽ അവീവിലെ ഫോറൻസിക് ലാബിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന സൗമ്യ 2017ൽ ആണ് അവസാനമായി നാട്ടിൽ എത്തിയത്.