കൊച്ചി > രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽമദ്ധ്യ വേനലവധിക്ക് ശേഷം കോടതി പ്രവർത്തനം പൂർണമായും ഓൺലൈൻ രീതിയിലാക്കാൻഹൈക്കോടതി തീരുമാനം. കേസുകളുടെ ഫയലിംഗ് ഓൺലൈൻആയിരിക്കും. സിറ്റിങ്ങുകൾ വീഡിയോ കോൺഫെറെൻസിങ് മുഖേനയാവും.
കേസുകളുടെ ഫിസിക്കൽ കോപ്പി കോടതിപ്രവർത്തനം പുനർ ആരംഭിച്ചു 45 ദിവസത്തിനകം നൽകണം. ഇക്കാലയവിൽ അടിയന്തര സ്വഭാവമുള്ള കേസുകൾ പരിഗണിക്കാൻ പ്രത്യേക അപേക്ഷ സമർപ്പിക്കണം. ഫയലിംഗ് സംബന്ധിച്ചു വിശദമായ മാർഗ നിർദേശങ്ങൾ പിന്നീട്പുറത്തിറക്കും .മെയ് 17നാണ് മദ്ധ്യവേനൽ അവധിക്ശേഷം കോടതി പ്രവർത്തനം തുടങ്ങുന്നത്.